കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് വീണ്ടും 30000 രൂപ കടന്നു. ഒരു പവന് 320 രൂപ വർദ്ധിച്ച് 30200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 30400 രൂപയാണ്. സ്വർണത്തിന്റെ എക്കാലത്തെയും റെക്കോർഡ് വില കൂടിയാണിത്. ഇന്നത്തെ വില വർദ്ധനവ് സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യതകളാണ് കാണിക്കുന്നത്.
എംഎസിഎക്സ് നിരക്ക്
ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോള നിരക്ക് ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.66 ശതമാനം ഉയർന്ന് 40,618 രൂപയിലെത്തി. ഈ മാസം ആദ്യം എത്തിയ റെക്കോർഡ് വില 41,293 രൂപയിൽ നിന്ന് 700 രൂപ വ്യത്യാസം മാത്രമാണ് നിലവിൽ ഉള്ളത്. ഇന്ന് വെള്ളി നിരക്കിലും കുത്തനെ വർദ്ധനയുണ്ടായി. വെള്ളി വില 0.83 ശതമാനം ഉയർന്ന് കിലോയ്ക്ക് 45,931 രൂപയിലെത്തി.
ആഗോള വിപണി
കൊറോണ വൈറസ് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ആഗോള വിപണിയിൽ വ്യാഴാഴ്ച സ്വർണ വില ഉയർന്നു. കഴിഞ്ഞ സെഷനിലെ ശക്തമായ നേട്ടത്തിന് ശേഷം സ്‌പോട്ട് സ്വർണ വില ഔൺസിന് 1,578.05 ഡോളറായി ഉയർന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പല്ലേഡിയം 0.7 ശതമാനം ഉയർന്ന് 2,305.21 ഡോളറായി. വെള്ളി വില 0.3 ശതമാനം ഉയർന്ന് 17.58 ഡോളറി. പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 975.70 ഡോളറിൽ എത്തി.
ഡിമാൻഡ് ഇടിഞ്ഞു
ഇന്ത്യയിൽ ഉയർന്ന വില സ്വർണ്ണത്തിന്റെ ഡിമാൻഡിനെ ബാധിച്ചു. വില ഉയർന്നതോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഉപയോക്താക്കൾ ഉയർന്ന വിലയുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് ലോക ഗോൾഡ് കൗൺസിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു.
കഴിഞ്ഞ വർഷം
ഉയർന്ന വില, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം, വിവിധ മേഖലകളിലെ ദുർബലമായ ഉപഭോഗം എന്നിവ കഴിഞ്ഞ വർഷം സ്വർണ്ണ വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇന്ത്യയിൽ സ്വർണ വില 25 ശതമാനം ഉയർന്നിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications