യുഎസ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ദാതാക്കളായ ഹ്യൂസ് നെറ്റ്വർക്ക് സിസ്റ്റംസ് സർക്കാരിന് ലെവി നൽകാത്തതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാനിടയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. ഹ്യൂസ് ഉൾപ്പെടെയുള്ള നിരവധി ടെലികോം കമ്പനികൾക്കും വോഡഫോൺ പോലുള്ള വൻകിട സ്ഥാപനങ്ങളോടും സർക്കാരിന് നൽകാനുള്ള കോടിക്കണക്കിന് രൂപ നൽകാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
രാജ്യത്തെ പ്രതിരോധ, വിദ്യാഭ്യാസ, ബാങ്കിംഗ് മേഖലകൾക്ക് ഹ്യൂസ് ഇന്ത്യ യൂണിറ്റ് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഫെബ്രുവരി 20 ന് അയച്ച കത്തിൽ ടെലികോം മന്ത്രാലയത്തോട് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 600 കോടി രൂപ (84 മില്യൺ ഡോളർ) നൽകാനാവാത്തതിനാൽ പാപ്പരത്തത്തെ അഭിമുഖീകരിക്കുകയാണ് കമ്പനി.

കമ്പനി അടച്ചുപൂട്ടുന്നത് 70,000 ത്തിലധികം ബാങ്കിംഗ് സ്ഥാപനങ്ങളുടെയും ഇന്ത്യൻ നാവികസേന, കരസേന, റെയിൽവേ എന്നിവിടങ്ങളിലെ നിർണായക ഉപഗ്രഹ ശൃംഖലകളിലുമുള്ള കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തുമെന്ന് ഹ്യൂസ് ഇന്ത്യ പ്രസിഡന്റ് പാർത്ഥോ ബാനർജി കത്തിൽ പറഞ്ഞു.
3.9 ബില്യൺ ഡോളർ കുടിശ്ശിക, പലിശ, പിഴ എന്നിവ അടയ്ക്കേണ്ട വോഡഫോൺ ഐഡിയ ഇതിനകം തന്നെ 13,000 ജീവനക്കാരുടെ ജോലിയും കോടിക്കണക്കിന് ഡോളർ ബാങ്ക് വായ്പകളും അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹ്യൂസിന്റെ 84 ദശലക്ഷം ഡോളർ കുടിശ്ശിക മറ്റ് ടെലികോം കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
