ലോകസമ്പന്നരുടെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021 പുറത്ത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യക്കാരന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയാണ്. മുകേഷ് അംബാനി കഴിഞ്ഞാല്‍ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യക്കാരന് ഗൗതം അദാനിയാണ്. വിശദാംശങ്ങള്‍ നോക്കാം...
മസ്കിന്റെ നേട്ടം
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സില്‍ നേരത്തേ തന്നെ ലോക സമ്പന്നരില്‍ ഒന്നാമനായ ആളാണ് ഇലോണ്‍ മസ്ക്. ഇപ്പോള്‍ ഹുറൂണ്‍ റിച്ച് ലിസ്റ്റിലും ഒന്നാമതെത്തിയിരിക്കുകയാണ് മസ്ക്. 197 ബില്യണ്‍ ഡോളര്‍ ആണ് ഇലോണ്‍ മസ്കിന്റെ ആസ്തി മൂല്യം.
328 ശതമാനം
ഒരു വര്‍ഷം കൊണ്ട് ഇലോണ്‍ മസ്കിന്റെ ആസ്തി മൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന കണ്ടാല്‍ ആരും അമ്പരന്ന് പോകും. 328 ശതമാനം ആണ് ആസ്തി മൂല്യം വര്‍ദ്ധിച്ചിരിക്കുന്നത്. ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ ഉണ്ടായ കുതിപ്പാണ് മസ്കിനെ ലോക സമ്പന്നനാക്കിയത്.
പിറകില്‍ ബെസോസ്
വര്‍ഷങ്ങളായി ലോക സമ്പന്ന പട്ടികയിലും ഹുറൂണ്‍ റിച്ച് ലിസ്റ്റിലും ഒന്നാമനായി തുടരുകയായിരുന്നു ആമസോണ്‍ സ്ഥാപകന്‍. എന്തായാലും ഇത്തവണ അദ്ദേഹത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 189 ബില്യണ്‍ ഡോളര്‍ ആണ് ബെസോസിന്റെ ആസ്തി മൂല്യം. ഒരു വര്‍ഷം കൊണ്ട് 35 ശതമാനം വളര്‍ച്ച.
ഗേറ്റ്സ് നാലാമത്
ഒരുഘട്ടത്തില്‍ ലോക സമ്പന്നനായി വിലസിയിരുന്ന ആളാണ് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഇത്തവണ ബില്‍ ഗേറ്റ്സിന്റെ സ്ഥാനം നാലാമതാണ്. 110 ബില്യണ്‍ ഡോളറാണ് ആസ്തിമൂല്യം. നാല് ശതമാനം വളര്‍ച്ചയേ ഒരു വര്‍ഷകൊണ്ട് ആസ്തിയില്‍ ഉണ്ടായിട്ടുള്ളു. മൂന്നാം സ്ഥാനത്തുള്ളത് ബെര്‍നാര്‍ഡ് അര്‍ണോള്‍ട്ട് ആണ്.
സക്കര്‍ബര്‍ഗ്
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് പട്ടികയിലെ അഞ്ചാമന്. 101 ബില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി. ഒരു വര്‍ഷം കൊണ്ട് നേടിയത് 20 ശതമാനം വളര്‍ച്ചയാണ്. 100 ബില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിമൂല്യം ഉള്ള അഞ്ച് പേരേ പട്ടികയില്‍ ഉ്ള്ളൂ. വാരന്‍ ബഫറ്റിന്റെ ആസ്തി 11 ശതമാനം കുറഞ്ഞ് 91 ബില്യണ്‍ ഡോളര്‍ ആയി.
അംബാനി തന്നെ മുന്നില്‍
ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ മുകേഷ് അംബാനിയുടെ സ്ഥാനം എട്ടാമതാണ്. 83 ബില്യണ്‍ ഡോളറാണ് ആസ്തി മൂല്യം. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 6.05 ലക്ഷം കോടി രൂപയില്‍ അധികം. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും മുകേഷ് അംബാനി തന്നെയാണ്.
അദാനി
അദാനി ഗ്രൂപ്പിന്റെ ഉടമ ഗൗതം അദാനിയാണ് ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നന്. 32 ബില്യണ്‍ ഡോളര്‍ ആണ് ആസ്തി. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 2.34 ലക്ഷം കോടി രൂപ. ആഗോള പട്ടികയില്‍ 48-ാം സ്ഥാനത്താണ് അദാനിയുള്ളത്. ഇന്ത്യയിലെ മൂന്നാം സ്ഥാനം എച്ച്സിഎല്‍ ഉടമകളായ ശിവ് നാടാര്‍ ആന്റ് ഫാമിലി ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
