ഹ്യുണ്ടായ് മോട്ടോർ എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്. വാഹനപ്രേമികളുടെ ഇഷ്ട താരം. എന്നാൽ പുതിയ ചരിത്രം സൃഷ്ടിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഒക്ടോബർ 15 ചൊവ്വാഴ്ച്ച മുതൽ 17 വരെയാണ് ഐപിഒയ്‌ക്കുള്ള സബ്സ്ക്രിപ്ഷൻ ഓപ്പൺ ചെയ്യുക. നിക്ഷേപകർ വലിയ പ്രതീക്ഷയോടെയാണ് ഈ വാഹന ഭീമന്‍റെ ഐപിഒ-യെ വീക്ഷിക്കുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
പുതിയ ചരിത്രം
2003ൽ മാരുതിയുടെ ലിസ്റ്റിങ്ങിന് ശേഷം പബ്ലിക്കാവാൻ പോകുന്ന ഓട്ടോ മേക്കറാണ് ഹ്യുണ്ടായ്. എൽഐസിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എത്തുന്നത്. 27,870 കോടി രൂപയുടേതാണ് ഐപിഒ. ഇതോടെ 2022 മെയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടത്തിയ 21,008 കോടി രൂപയുടെ ഐ.പി.ഒയുടെ റെക്കോർഡ് പഴങ്കഥയാകും.
ഓഹരി വില
ഒരു ഇക്വിറ്റി ഷെയറിന് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് പ്രൈസ് ബാൻഡ്. 10 രൂപയാണ് ഒരു ഓഹരിയുടെ മുഖവില. ഓഫർ ഫോർ സെയിലിലൂടെയാണ് കമ്പനി ഓഹരികൾ വിറ്റഴിക്കുന്നത്. അതിനാൽ ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് ലഭിക്കില്ല. ഹ്യുണ്ടായി, കമ്പനിയിലെ 14.2 കോടി ഓഹരികൾ ആണ് വിറ്റഴിക്കുന്നത്.
റീട്ടെയിൽ നിക്ഷേപകർക്ക് ഏഴ് ഓഹരികളുള്ള ലോട്ടുകളായി അപേക്ഷിക്കാം. ഒരു ലോട്ടിന് 13,720 രൂപ. 14 ലോട്ട് വരെ വാങ്ങാം. ഹ്യുണ്ടായ് ജീവനക്കാർക്ക് ഓഹരി ഒന്നിന് 186 രൂപയുടെ ഇളവ് ലഭിക്കും.

ഓഫർ ഡിവൈഡ്
വിവിധ വിഭാഗങ്ങളിലുള്ള നിക്ഷേപകർക്കായി ഓഫർ ഡിവൈഡ് ചെയ്തിരിക്കുന്നു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിനായി (QIBs) 50% ഓഹരികളും, റീടെയിൽ നിക്ഷേപകർക്കായി 35% ഓഹരികളും, നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 15% ഓഹരികളുമാണ് മാറ്റി വെച്ചിരിക്കുന്നത്.
റണ്ണിംഗ് ലീഡ് മാനേജർമാർ
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് & ക്യാപിറ്റൽ മാർക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാലി ഇന്ത്യ കമ്പനി ലിമിറ്റഡാണ് ഹ്യുണ്ടായ് മോട്ടോർ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

ലിസ്റ്റിംഗ്
ഐ.പി.ഒ അലോട്മെന്റ് ഒക്ടോബർ 18-ആം തിയ്യതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) എന്നിവിടങ്ങളിൽ ഒക്ടോബർ 22ന് ഇക്വിറ്റി ഓഹരികൾ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ
ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സിൻ്റെ അനുബന്ധ സ്ഥാപനമാണ് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ.സഇന്ത്യയിലുടനീളം 1,366 സെയിൽസ് പോയിൻ്റുകളുടെയും 1,550 സർവീസ് പോയിൻ്റുകളുടെയും ശൃംഖലയുമായാണ് കമ്പനിയുടെ പ്രവർത്തനം. ഗ്രാൻഡ് i10 NIOS, i20, i20 N Line, AURA, EXTER, VENUE, VENUE N Line, VERNA, CRETA, CRETA N Line, ALCAZAR, TUCSON എന്നിവയുൾപ്പെടെ വിവിധ ഉപഭോക്തൃ സെഗ്‌മെൻ്റുകളിലുടനീളമുള്ള കാർ മോഡലുകൾ മോഡൽ ലൈനപ്പിൽ ഉൾപ്പെടുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications