വെര്‍ണയുടെ ഫെയ്സ് ലിഫ്റ്റ് പുറത്തിറക്കാനിരിക്കയാണ് ഹ്യൂണ്ടായി. എന്നാല്‍ അതിന് മുന്‍പ്, പുതിയ പതിപ്പിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ദേശീയ മാധ്യമങ്ങള്‍ കാറിന്റെ സവിശേഷതകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം സെഡാന്റെ പുതിയ പതിപ്പ് മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്ഥനാണ്.

ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നുമില്ല.
പുതിയ സവിശേഷതകള്‍
സ്റ്റിയറിംഗ് വീല്‍, ഡുവല്‍ -ടോണ്‍ ഇന്റീരിയറുകള്‍, സ്റ്റിയറിംഗ് വീലിലും സീറ്റ് കവറിലും ചുവന്ന സ്റ്റോക്കിംഗ് എന്നിവയാണ് ഫെയ്സ് ലിഫ്റ്റിന്റെ പ്രധാന സവിശേഷതകള്‍. സ്റ്റിയറിംഗ് വീലിലെ ഹ്യൂണ്ടായ് ലോഗോ മാറി പകരം നാല് ഡോട്ടുകളായിട്ടുണ്ട്. 10.25 ഇഞ്ചോടുകൂടിയ ഇരട്ട സ്ക്രീനില്‍ ഒന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും മറ്റേത് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റായും പ്രവര്‍ത്തിക്കും.
മുന്‍വശത്ത്, സെഡാന് അതിന്റെ സ്റ്റൈലിഷ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും തിരശ്ചീനമായ എല്‍ഇഡി സ്ട്രിപ്പും നിലനിര്‍ത്തിയിരിക്കുന്നു. ഗ്രില്ലിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചപ്പോള്‍ ബംപറുകളില്‍ വരുത്തിയ മാറ്റങ്ങളും അലോയ് വീലിന്റെ പുതിയ രൂപ കല്പനയും ശ്രദ്ധപിടിച്ചുപറ്റുന്നവയാണ്.
രണ്ട് എഞ്ചിനുകളിലാണ് സെഡാന് ലഭ്യമാകുക. 1.5 ലിറ്റര്‍ നാച്ച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്, 115 ബിഎച്ച്പി കരുത്തും 143 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, 160 ബിഎച്ച്പി കരുത്തും 257 ന്യൂടണ്‍ മീറ്റര്‍ ടോര്‍ക്കും പ്രദാനം ചെയ്യുന്നു. ഇരു എഞ്ചിനുകളും ഐവിടി, ഡിസിടി ട്രാന്സ്മിഷനുകളില് ലഭ്യമാണ്.
സുരക്ഷാ സംവിധാനങ്ങള്‍
വെര്‍ണയുടെ ഫെയ്സ് ലിഫ്റ്റ് പതിപ്പ് വിപുലമായ സുരക്ഷാ പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ഉയര്‍ന്ന വേരിയന്റുകളില്‍ ഇതിനകം ആറ് എയര്‍ ബാഗുകള്‍,ഇഎസ്ബി, എബിഎസ് വിത്ത് ഇബിഡി, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസ് (അഡാസ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ഹ്യുണ്ടായി വെര്‍ണ ഇതിനകം തന്നെ സവിശേഷതകളും പ്രീമിയം ഫീലും കൊണ്ട് സമ്പന്നമാണ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്റ്റൈലിഷ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ സെഡാന് സമകാലിക രൂപം നല്കുമ്പോള് മുന്‍വശത്തെ ഗ്രില്ലും അലോയ് വീലുകളും സ്പോര്‍ട്ടിയും ആകര്‍ഷകവുമാണ്. 10.25 ഇഞ്ച് ഡിസ്പ്ലേയാണ് ഇന്റീരിയറിന്റെ പ്രത്യേകത. ഇത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും ടച്ച് സ്ക്രീന്‍ ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റമായും പ്രവര്‍ത്തിക്കുന്നു. വയര്‍ലെസ് കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സംവിധാനമാണിത്.
വെന്റിലേഡറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ഓട്ടോമാറ്റിക് കൈമറ്റ് കണ്ട്രോള്, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലസ് ഫോണ്‍ ചാര്‍ജ്ജര്‍, ക്രൂയിസ് കണ്ട്രോള് എന്നിവ ഉയര്‍ന്ന വാരിയന്റുകളുടെ പ്രത്യേകതയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
