ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പുതിയ നിയമം വരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾക്കാണ് പുതിയ മാറ്റം വരുന്നത്. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഈ പുതിയ മാറ്റം ഈ നവംബർ 15 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതിനാൽ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ളവർ ഈ മാറ്റം തിരിച്ചറിയൂ. ഇത് റിവാർഡ് പോയിൻ്റുകൾ മുതൽ ഇടപാട് ഫീസ് വരെയുള്ള എല്ലാ കാര്യങ്ങളെയും ബാധിക്കും.
നവംബർ 15 മുതൽ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങൾ മാറാൻ പോകുന്നു. ഇത് യൂട്ടിലിറ്റി ഇടപാടുകൾ മുതൽ എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലും മാറ്റം വരുത്തും. ലോഞ്ച് ആക്സസ്, ഇന്ധനം, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ ഉപയോഗത്തിൽ എങ്ങനെയാണ് നിയന്ത്രണം വരുന്നതെന്ന് നോക്കാം.
ലോഞ്ച് ആക്സസിൽ നിയന്ത്രണം
ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ലോഞ്ച് ആക്സസിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് പ്രവേശനത്തിനായി ഒരു പാദത്തിൽ 75,000 രൂപ വരെ ചെലവഴിക്കേണ്ടി വരും. നേരത്തെ ലോഞ്ച് ആക്സസ് നേടുന്നതിന് ഒരു പാദത്തിൽ 35,000 രൂപയായിരുന്നു ചിലവഴിക്കേണ്ടിയിരുന്നത്. ഒറ്റയടിക്കാണ് 40000 രൂപ വർദ്ധിച്ചത്. ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഇത് വലിയ തിരിച്ചടിയാണ്.

ഇന്ധന സർചാർജ് ഒഴിവാക്കൽ
ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് നിരവധി നിയന്ത്രണങ്ങൾ വരുന്നു. അത്തരത്തിൽ ഇന്ധന സർചാർജ് ഒഴിവാക്കൽ നിയമങ്ങളിലും ഐ.സി.ഐ.സി.ഐ ബാങ്ക് മാറ്റം വരുത്താൻ തീരുമാനിച്ചു. അതായത്, ക്രെഡിറ്റ് കാർഡ് പോർട്ട്‌ഫോളിയോയ്‌ക്കായി എല്ലാ മാസവും 50,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ബാങ്ക് ഇപ്പോൾ ഇന്ധന സർചാർജ് ഒഴിവാക്കുന്നു. പക്ഷേ എക്‌സ്‌ക്ലൂസീവ് എമറാൾഡ് മാസ്റ്റർകാർഡ് മെറ്റൽ ക്രെഡിറ്റ് കാർഡ് ുടമകൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപയാണ് പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
യൂട്ടിലിറ്റി, ഇൻഷുറൻസ് പേയ്മെൻ്റുകൾ
പ്രീമിയം ക്രെഡിറ്റ് കാർഡുകളായ റൂബിക്സ്, സഫീറോ, എമറാൾഡ് എന്നിവയുടെ 80,000 രൂപ വരെയുള്ള പ്രതിമാസ ചെലവുകൾക്കും ഈ പരിധി വരെയുള്ള ഇൻഷുറൻസ് പേയ്മെൻ്റുകൾക്കും റിവാർഡ് പോയിൻ്റുകൾ ലഭിക്കും. എന്നാൽ പ്രീമിയം അല്ലാത്ത മറ്റ് കാർഡുകൾക്ക് പ്രതിമാസ ചെലവുകൾക്കും ഇൻഷുറൻസ് പേയ്‌മെൻ്റുകൾക്കും 40,000 രൂപ വരെയാണ് പരിധി. അതിൽ റിവാർഡ് പോയിൻ്റുകളും ലഭ്യമാകും.
പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പ്രീമിയം ക്രെഡിറ്റ് കാർഡ് ഉടമകൾ പ്രതിമാസം 40,000 രൂപ വരെ ചിലവഴിച്ചാൽ റിവാർഡ് പോയിൻ്റുകൾ നേടാനാകും. പ്രീമിയം അല്ലാത്ത ഐ.സി.ഐ.സി.ഐ കാർഡുകൾക്ക് ഈ പരിധി 20,000 രൂപയാണ്.
ഫീസ് ഈടാക്കും....
ഐസിഐസിഐ ബാങ്ക് നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ പ്രകാരം, സപ്ലിമെൻ്ററി കാർഡ് ഉടമകൾക്ക് 199 രൂപ വാർഷിക ഫീസ് ഈടാക്കും. ഇത് കാർഡിന്റെ വാർഷിക മാസ പ്രസ്താവനയിൽ ചേർക്കും. മറ്റ് ഇടപാടുകൾക്കും ചില ചാർജുകൾ ഈടാക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റ് യൂട്ടിലിറ്റി ഇടപാടുകൾക്കുമായി CRED, Paytm, MobiKwik തുടങ്ങിയ തേർഡ് പാർട്ടി പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പേയ്‌മെൻ്റ് ചെയ്താൽ ഇടപാട് തുകയ്ക്ക് ഒരു ശതമാനം ചാർജ് ഈടാക്കും. ഒപ്പം ഡ്രീംഫോക്സ് കാർഡ് വഴി ലഭിക്കുന്ന സ്പാ സേവനവും നിർത്തലാക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications