ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു. 25 ബേസിസ് പോയിന്റാണ് (ബിപിഎസ്) കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ജൂൺ 4 മുതല്‍ പ്രാബല്യത്തില്‍ വരും. 50 ലക്ഷത്തില്‍ താഴെയുള്ള എല്ലാ നിക്ഷേപങ്ങളുടെയും പലിശ നിരക്ക് 3 ശതമാനമായാണ് കുറച്ചത്. അതായത് നിലവിലുള്ള 3.25 ശതമാനത്തില്‍ നിന്ന് 25 ബിപിഎസ് കുറവുണ്ടായി.
അതുപോലെ, 50 ലക്ഷം രൂപയ്ക്കും അതിനുമുകളിലുള്ള നിക്ഷേപത്തിന് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പുതുക്കിയ നിരക്കുകൾ പ്രകാരം 3.50 ശതമാനം പലിശയായിരിക്കും ലഭിക്കുക. നിലവില്‍ ഇത് 3.75 ശതമാനമാണ്. ഐസിഐസിഐ ബാങ്ക് ഒരു പ്രസ്താവനയിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വായ്പാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. 5 ബേസിസ് പോയിന്റ് കുറച്ച് 2.70 ശതമാനമാക്കിയിരുന്നു. പുതുക്കിയ പലിശ നിരക്ക് 2020 മെയ് 31 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

എസ്ബിഐ മെയ് മാസം അവസാനം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചിരുന്നു. എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് (ബിപിഎസ്) ആയാണ് കുറച്ചത്. ഒരു മാസത്തിൽ തന്നെ രണ്ട് തവണയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. മെയ് 27 മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. അതേസമയം മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപത്തിൽ അരശതമാനം പലിശ അധികം ലഭിക്കും. എല്ലാ കാലാവധികളിലും സാധാരണ നൽകുന്നതിനേക്കാൾ 50 ബിപിഎസ് അധിക പലിശ നിരക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും മെയ് മാസത്തിൽ സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് മെയ് 25 മുതൽ 3.5 ശതമാനമാണ് പലിശ നൽകുന്നത്. ഏപ്രിൽ മാസത്തിൽ രണ്ട് തവണ ബാങ്ക് എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ പണലഭ്യതയും വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞ ഡിമാന്‍ഡും ഉള്ളതിനാല്‍ മിക്ക ബാങ്കുകളും ഡെപ്പോസിറ്റ് നിരക്ക് കുറയ്ക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
