രാജ്യത്ത പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് 50 ബേസിസ് പോയിൻറ് വരെ കുറച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 6 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാരാണെങ്കിൽ ഇതേ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ നിരക്ക്. ഒരു വർഷം കൊണ്ട് കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.2 ശതമാനം പലിശ നൽകിയിരുന്നു, എന്നാൽ പുതുക്കിയ നിരക്ക് പ്രകാരം ഇത് 5.8 ശതമാനമായി കുറച്ചു.
പുതുക്കിയ നിരക്കുകൾ ഇങ്ങനെ;
7-14 ദിവസം 3.50 ശതമാനം
15-29 ദിവസം 3.75 ശതമാനം
30-45 ദിവസം 4.25 ശതമാനം
46-60 ദിവസം 4.75 ശതമാനം
61-90 ദിവസം 4.75 ശതമാനം
91-120 ദിവസം 4.75 ശതമാനം
121-184 ദിവസം 4.75 ശതമാനം
185-289 ദിവസം 5.25 ശതമാനം
290 ദിവസം 1 വർഷത്തിൽ താഴെ 5.50 ശതമാനം
1 വർഷം മുതൽ 389 ദിവസം 5.80 ശതമാനം
390 ദിവസം മുതൽ - 18 മാസം വരെ 5.80 ശതമാനം
18 മാസം മുതൽ 2 വർഷം വരെ 5.80 ശതമാനം
2 വർഷം + 1 ദിവസം മുതൽ 3 വർഷം വരെ 6.00
3 വർഷം + 1 ദിവസം മുതൽ 5 വർഷം വരെ 6.00
5 വർഷം + 1 ദിവസം മുതൽ 10 വർഷം വരെ 6.00

ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കും കുറച്ചു
സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 25 ബിപിഎസ് (0.25%) ആണ് കുറച്ചത്. പുതുക്കിയ നിരക്ക് പ്രകാരം, 50 ലക്ഷം രൂപയിൽ താഴെ ബാലൻസുള്ള ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് 3.25 ശതമാനം പലിശയും 50 ലക്ഷത്തിന് മുകളിൽ ബാലൻസുള്ള അക്കൗണ്ടുകൾക്ക് 3.75 ശതമാനം പലിശയും ലഭിക്കും. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
