റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഐസിഐസിഐ ബാങ്കും മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി. ലോക്ക്‌ഡൗൺ തുടർച്ചയായി നീട്ടിയ പഞ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ കഴിയാതെ ബിസിനസ് തുടങ്ങാനോ ആളുകൾക്ക് പലിശ തിരിച്ചടയ്‌ക്കാനോ സാധിക്കില്ലെന്ന് കാണിച്ച് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഓഗസ്റ്റ് 31 വരെ മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്. 2020 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രധാന തിരിച്ചടവിനും പലിശയ്ക്കും ഈ മൊറട്ടോറിയം ബാധകമാകും.
മൊറട്ടോറിയം ആവശ്യമെങ്കിൽ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്:- ജൂൺ ഒന്ന് മുതൽ മൊറട്ടോറിയത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിലവിലുള്ള പ്രക്രിയ അനുസരിച്ച് എല്ലാ മാസവും വായ്‌പാ തവണകൾ ഡെബിറ്റ് ചെയ്യുന്നത് തുടരുമെന്ന് ബാങ്ക് അറിയിച്ചു.
മൊറട്ടോറിയത്തിന്റെ കാലാവധി:- 2020 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള 3 മാസ കാലാവധിയിലാണ് വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കുക.
മൊറട്ടോറിയം ബാധകമാകുന്ന പേയ്‌മെന്റുകൾ:- 1. പ്രിൻസിപ്പൽ പേയ്‌മെന്റ് കൂടാതെ മൊറട്ടോറിയം കാലത്തെ പലിശ അടയ്‌ക്കുന്നതിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2. പ്രതിമാസ ഇൻസ്റ്റാൾമെന്റുകൾ അല്ലെങ്കിൽ ഇഎംഐകൾ, 3) ക്രെഡിറ്റ് കാർഡ് കുടിശ്ശിക.
മൊറട്ടോറിയം ലഭിക്കാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്:- എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി ഐസിഐസിഐ ബാങ്ക് ഷെയർ ചെയ്‌ത ലിങ്കിൽ ക്ലിക്കുചെയ്‌ത് ഉപഭോക്താവിന് മൊറട്ടോറിയം തിരഞ്ഞെടുക്കാം. കൂടുതൽ വിശദാംശങ്ങൾക്കായി ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
മൊറട്ടോറിയം ലഭിക്കാൻ എപ്പോൾ അപേക്ഷിക്കണം:- ഉപഭോക്താവിന്റെ ഇഎംഐ തുക ഈടാക്കുന്ന നിശ്ചിത തീയതിയുടെ കുറഞ്ഞത് അഞ്ച് പ്രവൃത്തി ദിവസത്തിന് മുമ്പെങ്കിലും മൊറട്ടോറിയത്തിനായി അപേക്ഷിക്കേണ്ടതാണ്. ഇഎംഐ നിശ്ചിത തീയതിയുടെ 5 ദിവസം മുൻപ് അല്ലെങ്കിൽ ഇഎംഐ തീയതിക്ക് ശേഷം അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിലാണ് മൊറട്ടോറിയത്തിനായി അപേക്ഷിക്കുന്നതെങ്കിൽ അക്കൗണ്ടിൽ നിന്ന് ഇഎംഐ ഡെബിറ്റ് ചെയ്യപ്പെടുന്നതാണ്. എന്നാൽ ഈ തുക ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ ലഭിക്കുന്നതായിരിക്കും.
ഭവന വായ്പകൾ, വ്യക്തിഗത വായ്‌പകൾ, വാഹന വായ്‌പകൾ, വിദ്യാഭ്യാസ വായ്‌പകൾ തുടങ്ങിയ ടേം ലോണുകൾക്ക് ബാങ്ക് എങ്ങനെയാണ് പലിശ ഈടാക്കുക:- മൊറട്ടോറിയം കാലയളവിലെ പലിശ പ്രധാന തുകയിലേക്ക് ചേർക്കും, അതിന്റെ ഫലമായി വായ്‌പയുടെ ശേഷിക്കുന്ന കാലാവധി വർദ്ധിക്കും. വായ്‌പ കാലാവധി നീട്ടാൻ കഴിയുന്നില്ലെങ്കിൽ ഇഎംഐ തുക വർദ്ധിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
