സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. 91 ദിവസം മുതൽ 184 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുത്തനെ കുറച്ചു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് 2.5% പലിശയാണ് നൽകുക.
പുതിയ പലിശ നിരക്കുകൾ
30 ദിവസം മുതൽ 90 ദിവസം വരെ നീളുന്ന നിക്ഷേപങ്ങൾക്ക് 3% പലിശ നൽകും. 91 ദിവസം മുതൽ 184 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന ഐസിഐസിഐ ബാങ്ക് എഫ്ഡി നിരക്ക് 50 ബേസിസ് പോയിൻറ് (ബിപിഎസ്) കുത്തനെ കുറച്ചു. ഈ നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.5% പലിശ ലഭിക്കും. 185 ദിവസം മുതൽ 289 ദിവസം വരെ നീളുന്ന നിക്ഷേപങ്ങളിൽ ഐസിഐസിഐ ബാങ്ക് 4.40 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷം
290 ദിവസം കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 10 ബിപിഎസ് കുറച്ചു. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, 290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ നീളുന്ന എഫ്ഡിയിൽ ഐസിഐസിഐ ബാങ്ക് 4.4 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഒരു വർഷം മുതൽ 18 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5% പലിശ നിരക്ക് ലഭിക്കും. ഇപ്പോൾ, 18 മാസം മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്ഡി നിങ്ങൾക്ക് 5.10% പലിശ നൽകും.
5 മുതൽ 10 വർഷം
5 മുതൽ 10 വർഷത്തിനുള്ളിൽ പക്വത പ്രാപിക്കുന്ന ഐസിഐസിഐ ബാങ്ക് എഫ്ഡികൾ ഇപ്പോൾ നിങ്ങൾക്ക് 5.50% പലിശ നൽകും. ഈ നിരക്കുകൾ സെപ്റ്റംബർ 7 മുതലാണ് പ്രാബല്യത്തിൽ വന്നത്.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ഉയർന്ന പലിശ നിരക്ക് തുടർന്നും ലഭിക്കും. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3% മുതൽ 6.3% വരെ പലിശ ലഭിക്കും.
കാലാവധികളും പലിശ നിരക്കും
- 7 ദിവസം മുതൽ 14 ദിവസം വരെ - 2.50%
- 15 ദിവസം മുതൽ 29 ദിവസം വരെ - 2.50%
- 30 ദിവസം മുതൽ 45 ദിവസം വരെ - 3%
- 46 ദിവസം മുതൽ 60 ദിവസം വരെ - 3%
- 61 ദിവസം മുതൽ 90 ദിവസം വരെ- 3%
- 91 ദിവസം മുതൽ 120 ദിവസം വരെ - 4%
- 121 ദിവസം മുതൽ 184 ദിവസം വരെ - 4%
- 185 ദിവസം മുതൽ 210 ദിവസം വരെ - 4.40%
- 211 ദിവസം മുതൽ 270 ദിവസം വരെ - 4.40%
- 271 ദിവസം മുതൽ 289 ദിവസം വരെ - 4.40%
- 290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.50%
- 1 വർഷം മുതൽ 389 ദിവസം വരെ - 5%
- 390 ദിവസം മുതൽ 18 മാസം വരെ - 5%
- 18 മാസം മുതൽ 2 വർഷം വരെ - 5.1%
- 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 5.1%
- 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 5.35%
- 5 വർഷവും ഒരു ദിവസം മുതൽ 10 വർഷം വരെ - 5.50%
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
