ഐസിഐസിഐ ബാങ്ക് ഭവനവായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു, പുതിയ നിരക്ക് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റെ വായ്പാ നിരക്ക് 10 ബേസിസ് പോയിൻറ് (ബി‌പി‌എസ്) കുറച്ചു. ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസി‌എൽ‌ആർ) എല്ലാ കാലാവധികളിലും കുറച്ചിട്ടുണ്ട്. ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റെ വായ്‌പാ നിരക്കിന്റെ കുറയ്ക്കൽ ഭവന, മറ്റ് വായ്പകളിലെ ഇഎം‌ഐകളെ അതിന്റെ മാർജിനൽ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുമായി ബന്ധിപ്പിക്കും.

 

ഓഗസ്റ്റ് 1 മുതൽ

ഓഗസ്റ്റ് 1 മുതൽ

പുതുക്കിയ നിരക്കുകളിൽ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു, ബാങ്കിന്റെ ഒരു വർഷത്തെ എംസി‌എൽ‌ആർ 7.45 ശതമാനമായും ഒരു ദിവസത്തെ എം‌സി‌എൽ‌ആർ 7.25 ശതമാനമായും കുറയും. ഭവനവായ്പ പോലുള്ള ബാങ്കിന്റെ ദീർഘകാല വായ്പകളെല്ലാം ഈ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദിവസങ്ങളോളം ബാങ്കിൽ കയറിയിറങ്ങേണ്ട, മിനിട്ടുകൾക്കുള്ളിൽ ഈ ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പ റെഡിദിവസങ്ങളോളം ബാങ്കിൽ കയറിയിറങ്ങേണ്ട, മിനിട്ടുകൾക്കുള്ളിൽ ഈ ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പ റെഡി

പുതുക്കിയ എംസിഎൽആർ നിരക്ക്

പുതുക്കിയ എംസിഎൽആർ നിരക്ക്

  • ഒരു ദിവസം - 7.20%
  • ഒരു മാസം - 7.20%
  • മൂന്ന് മാസം - 7.25%
  • ആറുമാസം - 7.40%
  • ഒരു വർഷം - 7.45%

ഉപഭോക്താക്കള്‍ക്കായി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് സ്വിഗ്ഗിഉപഭോക്താക്കള്‍ക്കായി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് സ്വിഗ്ഗി

അറ്റാദായം ഉയർന്നു

അറ്റാദായം ഉയർന്നു

ഉയർന്ന ട്രഷറി വരുമാനം കാരണം, ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് 36 ശതമാനം നേട്ടം കൈവരിച്ച് അറ്റാദായം 2,599 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റാദായം ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 1,908.03 കോടി രൂപയായിരുന്നു.

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് 1% ഇടിവ്; ഐസിഐസിഐ ബാങ്കിന് കനത്ത നഷ്ടംസെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് 1% ഇടിവ്; ഐസിഐസിഐ ബാങ്കിന് കനത്ത നഷ്ടം

എഫ്ഡി പലിശ നിരക്ക്

എഫ്ഡി പലിശ നിരക്ക്

ഐസിഐസിഐ ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശനിരക്ക് (2 കോടിയിൽ താഴെ) ജൂലൈ 14 മുതൽ പുതുക്കിയിരുന്നു. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡി നിക്ഷേപങ്ങളിൽ 2.75 ശതമാനം പലിശനിരക്കും 1 വർഷം മുതൽ 389 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ 5.15 ശതമാനം പലിശ നിരക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. 18 മാസത്തിനും 2 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് 5.35 ശതമാനം ലഭിക്കും. മൂന്ന് വർഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന് 5.50 ശതമാനമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുമ്പോൾ, ഐസിഐസിഐ ബാങ്കിന്റെ പലിശ നിരക്ക് 5.50% ആണ്. മുതിർന്ന പൗരന്മാർക്ക് എല്ലാ മെച്യൂരിറ്റികളിലുമുടനീളം 50 ബേസിസ് പോയിൻറുകളുടെ അധിക പലിശ നിരക്ക് ലഭിക്കും.

English summary

ICICI Bank has cut interest rates on home loans again | ഐസിഐസിഐ ബാങ്ക് ഭവനവായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു, പുതിയ നിരക്ക് അറിയാം

ICICI Bank, the second largest private sector bank, has slashed its lending rate by 10 basis points (BPS). The Fund Based Loan Rate (MCLR) has been reduced for all periods. Read in malayalam.
Story first published: Monday, August 3, 2020, 14:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X