വായ്‌പ്പകൾക്ക് മൊറട്ടോറിയം ആവശ്യമുള്ളവരും അല്ലാത്തവരുമായ ഉപഭോക്താക്കൾ അത് ബാങ്കിനെ അറിയിക്കണമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. വായ്പാ തുകയും കാലാവധിയും പരിഗണിക്കാതെ എല്ലാ ഉപഭോക്താക്കൾക്കും മൊറട്ടോറിയം ഓപ്ഷൻ നൽകാൻ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചിരുന്നു. മാർച്ച് 1 മുതൽ മെയ് 31 വരെയാണ് വായ്‌പകൾക്ക് മൊറട്ടോറിയം ലഭിക്കുക. രാജ്യവ്യാപകമായി സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്‌പകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകിയത്.
മൊറട്ടോറിയം ആവശ്യമില്ലാത്തവർ ബാങ്കിനെ എങ്ങനെയാണ് അറിയിക്കേണ്ടത്?
മൊറട്ടോറിയം ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കും വായ്‌പക്കാർക്കും ബാങ്ക് ഷെയർ ചെയ്‌ത ലിങ്കിൽ ക്ലിക്കുചെയ്ത് അത് അറിയിക്കാമെന്ന് ബാങ്ക് വ്യക്തമാക്കി. എസ്എംഎസ്, ഇ-മെയിൽ എന്നിവയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഐസിഐസിഐ ബാങ്ക് ഈ ലിങ്ക് ഷെയർ ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് ഐസിഐസിഐ ബാങ്കിന്റെ www.icicibank.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചും ഇത് ചെയ്യാവുന്നതാണ്.
മൊറട്ടോറിയം എങ്ങനെ തിരഞ്ഞെടുക്കാം?
എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി ബാങ്ക് നിങ്ങൾക്ക് അയച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് മൊറട്ടോറിയം തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് ഐസിഐസിഐ ബാങ്കിന്റെ www.icicibank.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചും ഇത് ചെയ്യാം.
നിങ്ങൾക്ക് മൊറട്ടോറിയം ആവശ്യമാണെന്ന് ബാങ്കിനെ അറിയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
മിക്ക പൊതുമേഖലാ ബാങ്കുകളും ഇതു സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ ഈ മാസങ്ങളിൽ നിങ്ങൾ അടയ്‌ക്കേണ്ട ഇഎംഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറയ്‌ക്കില്ലെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങളുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെങ്കിൽ ബാങ്ക് നിശ്ചിത തീയതിയിൽ തുക ഈടാക്കുന്നതാണ്. അതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐകൾ ഓട്ടോമാറ്റിക്കായി എടുക്കുന്നതാണ് പതിവെങ്കിൽ, വായ്‌പക്കാർക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഒരു ഇമെയിൽ വഴി ബാങ്കിലേക്ക് ഒരു അപേക്ഷ അയയ്‌ക്കേണ്ടതാണ്.
മൊറട്ടോറിയം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?
ക്രെഡിറ്റ് കാർഡ് വായ്‌പയോ ഇഎംഐകളോ കൃത്യമായി അടച്ചില്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതാണ്. എന്നാൽ കൊറോണ ദുരിതാശ്വാസ പാക്കേജ് നിലനിൽക്കുന്ന മൂന്ന് മാസ കാലയളവിലെ തിരിച്ചടവിൽ കാലതാമസമുണ്ടായാലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications