ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്താനുള്ള പാസ്വേഡും യൂസർ ഐഡിയും മറന്നാലും ഇനി ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തെ സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്കായി ഒടിപി (വണ്‍ ടൈം പാസ്വേഡ്) അടിസ്ഥാനമാക്കിയുള്ള പുതിയ ലോഗ് ഇന്‍ സംവിധാനം അവതരിപ്പിച്ചു. ഇത് പ്രകാരം ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകൾക്ക് വേണ്ടി ലോഗ് ഇന്‍ ചെയ്യുന്നതിനായി, നിങ്ങൾ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി, ഡെബിറ്റ് കാർഡിന്റെ പിൻ എന്നിവ നൽകിയാൽ മതിയാകും.
രണ്ടു ഘട്ടങ്ങളായുള്ള ഓതെന്റ്റിക്കേഷന്‍ പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതായത് ആദ്യം ആറ് അക്കങ്ങളുള്ള ഒടിപി ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്കും ഇമെയിൽ അക്കൗണ്ടിലേക്കും അയയ്ക്കും. ഈ ഒടിപി നൽകിയ ശേഷം, ഉപയോക്താക്കൾ അവരുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് ഡെബിറ്റ് കാർഡ് പിൻ നൽകേണ്ടതുണ്ട്.

ഇങ്ങനെ രണ്ട് ഘട്ടങ്ങളായുള്ള ഓതെന്റ്റിക്കേഷന്‍ പ്രക്രിയ ഇവിടെ സംഭവിക്കുന്നതിനാല്‍ യൂസര്‍ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുന്നതുപോലെ തന്നെ സുരക്ഷിതമാണ് ഒടിപി ഉപയോഗിച്ചുള്ള ലോഗ് ഇന്‍ സംവിധാനവുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുന്നതിനായി പുതിയ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്, പ്രയാസം കൂടാതെ സൗകര്യപ്രദമായി ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താന്‍ സഹായിക്കുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications