കൊച്ചി: വേനല്‍ക്കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്ക് ഐഡിലൈറ്റ് എന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആഡംബര ബ്രാന്‍ഡുകള്‍ മുതല്‍ സാധാരണ ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കു വരെ കാഷ്ബാക്കും ഡിസ്ക്കൗണ്ടും അടക്കമുള്ള ആനുകൂല്യങ്ങളാണു ലഭിക്കുക. ഇതിനു പുറമെ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ദിവസവും അധിക കാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇ കോമേഴ്സ്, ഇലക്ട്രോണിക്സ്, ഓണ്‍ലൈന്‍ ഫൂഡ്, വാഹന മേഖല, ഓണ്‍ലൈന്‍ പഠനം തുടങ്ങി വിവിധ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈഫ് സ്റ്റൈല്‍ ആഡംബര ബ്രാന്‍ഡുകളില്‍ പതിവു ഡിസ്ക്കൗണ്ടുകള്‍ക്കു പുറമെ ക്രെഡിറ്റ് കാര്‍ഡില്‍ പത്തു ശതമാനം കാഷ് ബാക്ക് ലഭിക്കും. പലവ്യഞ്ജനങ്ങള്‍ക്ക് അഞ്ചു ശതമാനം കാഷ്ബാക്ക്, ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്ക്ക് പത്തു ശതമാനം നിരക്കില്‍ 2,000 രൂപ വരെ കാഷ്ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ 'ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് 'എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരുന്നു. മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി അടയ്ക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്കൂള്‍ ഫീസ് തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടില്‍ പ്രതിമാസഗഡുവായി അടയ്ക്കാം.
ബാങ്കിംഗ് വ്യവസായത്തില്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ തല്‍ക്ഷണ ഇഎംഐ സൗകര്യം അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളായ ബില്‍ഡെസ്ക്, റേസര്‍പെയ് എന്നിവയുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്.
നിലവില്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഇന്‍ഷുറന്‍സ്, യാത്ര, വിദ്യാഭ്യാസം, സ്കൂള്‍ ഫീസ്, ഇലക്ട്രോണിക് ശൃംഖലകള്‍ എന്നിങ്ങനെ ആയിരത്തിലധികം വ്യാപാരികളുമായി ഈ വിഭാഗങ്ങളില്‍ 'ഇ.എം.ഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്' പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ പേയ്മെന്റ് ഗേറ്റ് വേ കമ്പനികള്‍, വ്യാപാരികള്‍ എന്നിവരുമായി ബാങ്ക് പങ്കാളിത്തമുണ്ടാക്കും. കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുവാനും ആഗ്രഹിക്കുന്നതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications