കൊച്ചി: ഏത് ബാങ്ക് ഉപഭോക്താക്കള്‍ക്കും അനായാസം അംഗീകൃത പണം മാറ്റത്തില്‍ സഹായിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ഫോറെക്സ് പ്രീപെയ്ഡ് കാര്‍ഡ് ആപ്പ് അവതരിപ്പിച്ചു. 'ഇന്‍സ്റ്റാ എഫ്എക്സ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ബാങ്കുമായി സഹകരിക്കുന്നവരുടെ കെവൈസി പരിശോധന ഡിജിറ്റലായി അപ്പോള്‍ തന്നെ പൂര്‍ത്തിയാക്കി അംഗീകൃത പണം മാറ്റം സാധ്യമാക്കും. ഐസിഐസിഐ ബാങ്ക് ഫോറെക്സ് പ്രീപെയ്ഡ് കാര്‍ഡ് ഏതാനും മണിക്കൂറുകള്‍ക്കകം ആക്റ്റിവേറ്റഡാകുന്നതിനാല് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നു. സാധാരണ ഗതിയില്‍ ഇതിന് രണ്ടു ദിവസമെടുക്കും. പണം മാറ്റക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ഐസിഐസിഐ.

ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഐസിഐസിഐ ബാങ്ക് ഫോറെക്സ് പ്രീപെയ്ഡ് കാര്‍ഡ് ആക്റ്റിവേഷനിലൂടെ ഈ സൗകര്യം ലഭ്യമാക്കാന്‍ ആപ്പ് സഹായിക്കുന്നു. ഉദാഹരണത്തിന്, ആഭ്യന്തര വിമാനത്താവളം വിടുന്ന ഒരാള്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ അയാള്‍ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ ഇത് തയ്യാറായിരിക്കും. തടസമില്ലാതെ, വേഗത്തില്‍ ഉപഭോക്താവിന്റെ യാത്ര സുഖമമാക്കും. പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ അപ്പോള്‍ തന്നെ പരിശോധിച്ചാണ് ഉപഭോക്താവിന്റെ വിവരങ്ങള്‍ ഉറപ്പിക്കുന്നത്. തല്‍സമയം തന്നെ ഉപഭോക്താവിന്റെ ചിത്രവും പാസ്പോര്‍ട്ടുമായി ഒത്തുനോക്കി സ്ഥിരീകരണം പൂര്‍ത്തിയാക്കും
ഇന്‍സ്റ്റാ എഫ്എക്സ് ആപ്പ് ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ പ്രധാന നഗരങ്ങളിലെയും എയര്‍പോര്‍ട്ടുകളിലെയും പണം മാറ്റ ഔട്ട്ലെറ്റുകള് വഴിയും ഐസിഐസിഐ ബാങ്ക് ഫോറെക്സ് പ്രീപെയ്ഡ് കാര്‍ഡ് ലഭ്യമാകും. നൂതന സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലുണ്ടെന്നും ഈ അടുത്ത കാലത്ത് സൗകര്യപ്രദമായ ഇത്തരം നിരവധി ഉല്‍പ്പന്നങ്ങള്‍ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും, ഇന്‍സ്റ്റാ എഫ്എക്സ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലേക്കുള്ള കൂട്ടിച്ചേര്‍ക്കലാണെന്നും ഐസിഐസിഐ ബാങ്ക് അണ്‍സെക്വേര്‍ഡ് അസെറ്റ്സ് മേധാവി സുദീപ്ത റോയ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
