കൊച്ചി: ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ 'ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് 'എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി അടയ്ക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്.
പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്കൂള്‍ ഫീസ് തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടില്‍ പ്രതിമാസഗഡുവായി അടയ്ക്കാം.

ബാങ്കിംഗ് വ്യവസായത്തില്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ തല്‍ക്ഷണ ഇഎംഐ സൗകര്യം അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളായ ബില്‍ഡെസ്ക്, റേസര്‍പെയ് എന്നിവയുമായി സഹകരിച്ചാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്. നിലവില്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഇന്‍ഷുറന്‍സ്, യാത്ര, വിദ്യാഭ്യാസം, സ്കൂള്‍ ഫീസ്, ഇലക്ട്രോണിക് ശൃംഖലകള്‍ എന്നിങ്ങനെ ആയിരത്തിലധികം വ്യാപാരികളുമായി ഈ വിഭാഗങ്ങളില്‍ 'ഇ.എം.ഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്' പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ പേയ്മെന്റ് ഗേറ്റ് വേ കമ്പനികള്‍, വ്യാപാരികള്‍ എന്നിവരുമായി ബാങ്ക് പങ്കാളിത്തമുണ്ടാക്കും. കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുവാനും ആഗ്രഹിക്കുന്നതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു.
ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുവാനും അവര്‍ക്ക് ബാങ്കിംഗ് സൗകര്യം തടസമില്ലാതെ ലഭ്യമാക്കുന്നതിനും ഐസിഐസിഐ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഐസിഐസിഐ ബാങ്ക് ഹെഡ് അണ്‍സെക്യേഡ് അസറ്റ്സ് ഹെഡ് സുദിപ്ത റോയ് പറഞ്ഞു. ബില്‍ ഡെസ്ക് കോഫൗണ്ടറും ഡയറക്ടറുമായ അജയ് കൗശല്‍, റേസര്‍പേ പേയ്മെന്റ് പ്രോഡക്ട് ഹെഡ് ഖിലാന്‍ ഹരിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തത്സമയ ഡിജിറ്റല്‍ പ്രോസസിംഗ് (തല്‍ക്ഷണം ഇഎംഐ ആക്കി മാറ്റുന്ന പ്രക്രിയ) വ്യാപരികള്‍ ഉള്‍പ്പെടുന്ന വിപുലമായ ശൃംഖല, അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഇത്തരത്തില്‍ ഇഎംഐ ആക്കി മാറ്റാം, ഇഎംഐ കാലയളവ് (ഉദാഹരണത്തിന് മൂന്നു മാസം, 6 മാസം, 12 മാസം എന്നിങ്ങനെ) ഇടപാടുകാര്‍ക്ക് തെരഞ്ഞെടുക്കാം തുടങ്ങിയ സവിശേഷതകള്‍ 'ഇ.എം.ഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്' സൗകര്യം വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
