പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിങ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ, വിവിധ ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റിവല്‍ ബൊണാന്‍സ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ ഡിസ്‌ക്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉള്‍പ്പെടും. വിവിധ ബാങ്കിങ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ചില ഓഫറുകള്‍ 2020 ഒക്ടോബര്‍ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും.

പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആരോഗ്യം, പലചരക്ക് ഉത്പന്നങ്ങള്‍, ഫുഡ് ഓര്‍ഡര്‍, ഓട്ടോമൊബൈല്‍, ഫര്‍ണീച്ചര്‍, വിനോദം, ഇ-ലേണിങ് എന്നിവ ഉള്‍പ്പെടുന്ന വിവിധ വിഭാഗങ്ങളില്‍ വിവിധ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഐമൊബൈല്‍ എന്നിവ ഉപയോഗിച്ച് ഓഫറുകള്‍ നേടാം. ഇതിന് പുറമെ ലോണുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍, എന്‍ആര്‍ഐ അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, കണ്‍സ്യൂമര്‍ ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളുടെ നീണ്ട പട്ടികയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ആസ്വദിക്കാന്‍ കഴിയും.

ഭവന വായ്പകള്‍, മറ്റു ബാങ്കുകളില്‍ നിന്നുള്ള ഭവനവായ്പയുടെ ബാലന്‍സ് കൈമാറ്റം, ഓട്ടോ ലോണുകള്‍, ഇരുചക്ര വാഹന വായ്പകള്‍, ഉടനടിയുള്ള വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ ധനകാര്യ വായ്പകള്‍ എന്നിവയില്‍ പ്രോസസിങ് ഫീസ് ഇളവ്, കുറഞ്ഞ ഇ.എം.ഐ എന്നിങ്ങനെയുള്ള ആനൂകൂല്യം ലഭിക്കും. പത്തു ശതമാനം വരെ കിഴിവും ക്യാഷ്ബാക്കുമാണ് പ്രമുഖ ബ്രാന്‍ഡുകളിലെയും ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെയും ഓഫര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഗാഡ്ജെറ്റ് വിഭാഗത്തില്‍ 20 ശതമാനം ക്യാഷ്ബാക്കും വസ്ത്രങ്ങളും ആഭരണങ്ങളും വിഭാഗത്തില്‍ പത്തു ശതമാനം കിഴിവും അയ്യായിരം രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. അഞ്ചു മുതല്‍ 50 ശതമാനം വരെ കിഴിവാണ് ഹെല്‍ത്ത്, ഫിറ്റ്നെസ്, ഗ്രൂമിങ് വിഭാഗത്തില്‍ ഐസിഐസിഐ ഓഫര്‍ ചെയ്യുന്നത്.

വായ്പ ഉല്‍പ്പന്നങ്ങളിലെ 'ഫെസ്റ്റിവല്‍ ബോണാന്‍സ'യുടെ പ്രധാന നേട്ടങ്ങള്‍

1. ഭവന വായ്പകളും മറ്റ് ബാങ്കുകളില്‍ നിന്നുള്ള ഭവനവായ്പയുടെ ബാലന്‍സ് കൈമാറ്റവും: ആകര്‍ഷകമായ പലിശ നിരക്ക് (റിപ്പോ നിരക്ക് ലിങ്ക്ഡ്) 6.90% മുതല്‍ പ്രോസസ്സിംഗ് ഫീസ് 3,000 മുതല്‍ ആരംഭിക്കുന്നു.
2. ഓട്ടോ ലോണുകള്‍: ഇഎംഐയിലൂടെ കാര്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സൗ കര്യപ്രദമായ സ്‌കീമുകള്‍. 84 മാസത്തെ കാലാവധിക്കായി ഒരു ലക്ഷത്തിന് 1,554 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐകള്‍. വനിതാ ഉപഭോക്താക്കള്‍ക്ക് ഫ്‌ലാറ്റ് പ്രോസസ്സിംഗ് ഫീസ് 1,999 രൂപ.
3. ഇരുചക്ര വാഹന വായ്പകള്‍: 36 മാസത്തെ കാലാവധിക്കായി 1,000 ന് 36 രൂപ വരെ കുറഞ്ഞ ഇഎംഐ. പ്രോസസ്സിംഗ് ഫീസ് 999 രൂപ.
തല്‍ക്ഷണ വ്യക്തിഗത വായ്പകള്‍: ആകര്‍ഷകമായ പലിശ നിരക്ക് 10.50% മുതല്‍ ഫ്‌ലാറ്റ് പ്രോസസ്സിംഗ് ഫീസ്, 3999 രൂപ.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കുന്നതിനായി പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളുമായും വിവിധ വിഭാഗങ്ങളിലുള്ള ജനപ്രിയ ബ്രാന്‍ഡുകളുമായും ബാങ്ക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഓഫറുകള്‍ പ്രഖ്യാപിക്കവെ ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു. ബാലന്‍സ് ട്രാന്‍സ്ഫര്‍, ലോണ്‍ ടോപ് അപ്, ഓട്ടോ, ടൂവീലര്‍, എജ്യൂക്കേഷന്‍ ലോണ്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഉത്സവ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഈ ഉത്സവ സീസണില്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഈ വിഭാഗത്തിലെ മികച്ച അനൂകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അനൂപ് ബഗ്ചി കൂട്ടിച്ചേര്‍ത്തു.

Read more about: icici bank
English summary

ICICI Bank launches special festive bonanza

ICICI Bank launches special festive bonanza. Read in Malayalam.
Story first published: Friday, October 2, 2020, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X