മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 6.55 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി 'ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി’ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. അഞ്ച് വർഷം മുതൽ 10 വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപം പദ്ധതി പ്രകാരം നടത്താം. 2020 മേയ് മുതല്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്തുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഒരേ നിക്ഷേപ തുകയ്ക്കും കാലാവധിക്കും പൊതുജനങ്ങൾക്ക് ബാധകമാകുന്നതിനേക്കാൾ 80 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അല്ലെങ്കിൽ 0.80% ഉയർന്ന പലിശ ഈ സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതി പ്രകാരം വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക് മുമ്പ് ബാങ്ക് വാഗ്‌ദാനം ചെയ്‌ത നിരക്കിനേക്കാൾ 30 ബേസിസ് പോയിൻറുകൾ കൂടുതലാണ്. മാത്രമല്ല ഇടപാടുകാരന് അത്യാവശ്യമുണ്ടായാല്‍ നിക്ഷേപത്തിന്റേയും പലിശയുടേയും 90 ശതമാനം വരെ വായ്‌പ അനുവദിക്കും.

 

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ, വരും മാസങ്ങളിൽ സ്വർണ വില എങ്ങോട്ട്?

മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്

ഡിപ്പോസിറ്റ് നിലനിര്‍ത്തുകയും ചെയ്യാം. 2020 മേയ് മുതല്‍ സെപ്റ്റംബര്‍ 30 വരെ മുതിർന്ന പൗരന്മാർക്ക് പുതിയ എഫ്‌ഡികൾക്കും പഴയ എഫ്‌ഡി പുതുക്കലിനുമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ലയബിലിറ്റീസ് ഗ്രൂപ്പ് ഹെഡ് പ്രണവ് മിശ്ര അറിയിച്ചു. സ്ഥിര നിക്ഷേപത്തിന്റെ പിൻ‌ബലത്തിൽ അക്കൗണ്ട് ഉടമയ്‌ക്ക് ആവശ്യമെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്. ബാങ്കിന്റെ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചും ശാഖകള്‍ സന്ദര്‍ശിച്ചും സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്.

ടെലികോം മത്സരം മുറുകുന്നു; വെറും 29 രൂപയുടെ റീച്ചാർജ് പ്ലാനുമായി വോഡഫോൺ-ഐഡിയ

പലിശ നിരക്ക് തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നതിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയും സ്വകാര്യ ബാങ്കായ എച്ച്‌ഡി‌എഫ്‌സി ബാങ്കും പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 'എസ്‌ബിഐ വികെയർ', 'എച്ച്‌ഡിഎഫ്‌സി സീനിയർ സിറ്റിസൺ കെയർ' എന്നിങ്ങനെയാണ് പദ്ധതികൾ അറിയപ്പെടുന്നത്. 2020 സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്തുന്നവർക്കാണ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് സ്‌പെഷ്യൽ എഫ്‌ഡി സ്കീമിൽ നിക്ഷേപം നടത്താവുന്നതാണ്.

English summary

ICICI Bank launches special fixed deposit scheme for senior citizens | മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്

ICICI Bank launches special fixed deposit scheme for senior citizens
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X