കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ അവരുടെ വീടുകളിലിരുന്ന് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനായി വാട്സാപ്പ് ബാങ്കിംഗ് സേവങ്ങള്‍ ആരംഭിക്കുമെന്ന് സ്വകാര്യ മേഖല വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു.ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ് അക്കൗണ്ട് ബാലന്‍സ്, അവസാന മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി, മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഇന്‍സ്റ്റന്റ് വായ്പ ഓഫറുകളുടെ വിശദാംശങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ബ്ലോക്കിംഗ്/ അണ്ബ്ലോക്കിംഗ് എന്നിവ വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങളായി ലഭിക്കുന്നതായിരുക്കും.
ഇതിനുപുറമെ, ഉപഭോക്താക്കളുടെ സമീപത്തുള്ള മൂന്ന് ഐസിഐസിഐ ബാങ്ക് ശാഖകളുടെയും എടിഎമ്മുകളുടെയും വിശദാംശങ്ങളും ഈ സേവനത്തിലൂടെ ലഭ്യമാവും. 'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്നത് എല്ലായ്പ്പോഴും ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ്. അടുത്തിടെ ഞങ്ങള്‍ ഐസിഐസിഐ സ്റ്റാക്ക് പുറത്തിറക്കി. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും ജനപ്രിയ തല്‍ക്ഷണ സന്ദേശമയക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ വാട്സാപ്പിലും ഞങ്ങള്‍ സേവനം അവതരിപ്പിക്കുകയാണ്. ഇതിലൂടെ ഞങ്ങളുടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ശാഖ സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ സ്വന്തമായി നടപ്പിലാക്കാന്‍ കഴിയും.
ഈ സേവനങ്ങള്‍ തല്‍ക്ഷണവും സുരക്ഷിതവുമാണ്, ' ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അനുപ് ബാഗ്ച്ചി പറയുന്നു. ദൈനംദിന ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, പുതിയ സേവനം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉപയോക്താക്കളുടെ സമൂഹ മാധ്യമത്തിലൂടെ തന്നെ ബാങ്കിംഗ് ആവശ്യകതകള്‍ നിറവേറ്റാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാട്സാപ്പിലുള്ള ഏതൊരു ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ആക്സസ് ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ, ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് മാത്രം വഹിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ഡ് ബ്ലോക്ക്/ അണ്‍ബ്ലോക്ക് ചെയ്യാനും പുതിയ സേവനം ഉപകരിക്കും. ഐസിഐസിഐ ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള ബാങ്കിന്റെ ശാഖകള്‍/ എടിഎമ്മുകള്‍ എന്നിവ അറിയാന്‍ ഈ ഇന്‍സ്റ്റന്റ് സേവനം ഉപയോഗിക്കാം.
വാട്സാപ്പില്‍ ഐസിഐസിഐ ബാങ്കിംഗ് സേവനങ്ങള്‍ എങ്ങനെ ആരംഭിക്കാം?
1. ഐസിഐസിഐ ബാങ്കിന്റെ വേരിഫൈ ചെയ്ത വാട്സാപ്പ് പ്രൊഫൈല്‍ നമ്പറായ 9324953001 എന്നത് ഉപഭോക്താക്കള്‍ തങ്ങളുടെ സ്മാര്‍ട്ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്യുക. ശേഷം, ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇവരുടെ മൊബൈല്‍ നമ്പറില്‍ നിന്ന് എന്ന് ടൈപ്പ് ചെയ്ത് ബാങ്കിന്റെ വാട്സാപ്പ് പ്രൊഫൈല്‍ നമ്പറിലേക്ക് സന്ദേശമയക്കുക. ലഭ്യമായ സേവനങ്ങളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് ഈ സന്ദേശത്തിന് ബാങ്ക് പ്രതികരിക്കുന്നതായിരിക്കും.
2. സേവനങ്ങളുടെ ലിസ്റ്റില്‍ നിന്ന്, ആവശ്യമായ സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്യുക. ഉദാഹരണം; <ബാലന്‍സ്>, <ബ്ലോക്ക്> തുടങ്ങിയവ. ശേഷം സേവനം നടപ്പിലാക്കുകകയും തല്‍ക്ഷണം തന്നെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
വാട്സാപ്പില്‍ ലഭ്യമായ ബാങ്കിംഗ്, മറ്റ് അനുബന്ധ സേവനങ്ങളുടെ ലിസ്റ്റ് ഇതാ:
അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍: balance, bal, ac bal എന്നിവയില്‍ ഏതെങ്കിലും കീവേര്‍ഡ് ടൈപ്പ് ചെയ്യുക
അവസാന മൂന്ന് ഇടപാടുകള്‍ കാണാന്‍: transaction, stmt, history എന്നിവയില്‍ ഒരെണ്ണം ടെപ്പ് ചെയ്യുക
ഔട്ട്സ്റ്റാന്‍ഡിംഗ് ബാലന്‍സും ക്രെഡിറ്റ് കാര്‍ഡിന്റെ ലഭ്യമായ പരിധിയും കാണാന്‍: limit, cc limit, cc balance എന്നീ കീവേര്‍ഡുകള്‍ ഉപയോഗിക്കുക
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തല്‍ക്ഷണം ബ്ലോക്ക്/ അണ്‍ബ്ലോക്ക് ചെയ്യാന്‍: ടൈപ്പ് block, lost my card, unblock
മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഇന്‍സ്റ്റന്റ് വായ്പകളുടെ വിശദാംശങ്ങള്‍ അറിയാന്‍: loan, home loan, personal loan, instant loan എന്നീ കീവേര്‍ഡുകള്‍ ടൈപ്പ് ചെയ്യുക
ഏറ്റവും അടുത്തുള്ള ഐസിഐസിഐ ബാങ്ക് ശാഖയും എടിഎമ്മും കാണാന്‍: ATM, branch എന്ന് ടൈപ്പ് ചെയ്യുക
യാത്ര, ഡൈനിംഗ്, ഷോപ്പിംഗ് എന്നിവയില്‍ സമീപത്തുള്ള ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാന്‍: offer, discounts എന്ന് ടൈപ്പ് ചെയ്യുക.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത ബാങ്കിംഗ് അനുഭവം ഉറപ്പാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് 'ഐസിഐസിഐ സ്റ്റാക്ക്' ബാങ്ക് ആരംഭിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications