പണം നിക്ഷേപിക്കുമ്പോൾ ആദ്യ പരിഗണന നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷിതത്വമാണ്. അതുകൊണ്ടാണ് നിക്ഷേപകർ ആദ്യം സ്ഥിര നിക്ഷേപത്തെ പരിഗണിക്കുന്നതും. നിക്ഷേപിക്കുന്ന പണത്തിനുള്ള സുരക്ഷയ്ക്കൊപ്പം ഉറപ്പായ വരുമാനവും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. വീട്, വാഹനം, റിട്ടയർമെന്റ് കാലത്തേക്കുള്ള കരുതലിനും സാധാരണക്കാർ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപമാണ്. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്ക് തന്നെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കണം. രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഉന്നായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം പരിഷ്ക്കരിച്ചിരുന്നു. പുതിയ നിരക്കുകൾ വിശദമായി നോക്കാം
ഐസിഐസിഐ ബാങ്ക് പലിശ
2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് പരിഷ്കരിച്ചത്. മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.75% ആണ്. സാധാരണ പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.20 ശതമാനം വരെ പലിശ നേടാം. പുതുക്കിയ പലിശ നിരക്ക് ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിലുണ്ട്.

ഏറ്റവും കുറഞ്ഞ തുക 10,000
ഐസിഐസിഐ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10000 രൂപയാണ്. 7 ദിവസത്തിനും 29 ദിവസത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപത്തിന് 3 ശതമാനമാണ് പലിശ. 30 ദിവസത്തിനും 45 ദിവസത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 3.5 ശതമാനം പലിശ നേടാം. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 4.25 ശതമാനമാണ്.
7.20 ശതമാനം പലിശ
61 ദിവസത്തിനും 90 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള എഫ്ഡികൾക്ക് 4.5 ശതമാനം പലിശ നേടാം. 91 ദിവസത്തിനും 184 ദിവസത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 4.75 ശതമാനമാണ് പലിശ. 185 ദിവസത്തിനും 270 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപത്തിന് 5.75 ശതമാനം പലിശ ലഭിക്കും. 6 ശതമാനമാണ് 271 ദിവസത്തിനും ഒരു വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ഒരു വർഷത്തിനും പതിനഞ്ച് മാസത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് 6.7% പലിശ നിരക്ക് ലഭിക്കും. 15 മാസത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.2 ശതമാനമാണ്. രണ്ട് വർഷം ഒരു ദിവസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 7 ശതമാനമാണ്. 5 വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.9 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വർഷത്തെ കാലാവധിയുള്ള ടാക്സ് സേവിംഗ്സ് എഫ്ഡിയുടെ പലിശ നിരക്ക് 7 ശതാനമാണ്.
മുതിർന്ന പൗരന്മാരുടെ എഫ്ഡി നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക് ഐസിഐസിഐ ബാങ്കിലെ എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും 50 ബേസിസ് പോയിന്റ് അതായത് 0.50 ശതമാനം അധിക പലിശ ലഭിക്കും. തിരഞ്ഞെടുത്ത കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപത്തിന് 5 ബേസിസ് പോയിന്റ് അല്ലെങ്കിൽ 10 ബേസിസ് പോയിന്റ് അധിക പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
6.5 ശതമാനം പലിശ
ഐസിഐസിഐ ബാങ്ക് 7 ദിവസത്തിനും 29 ദിവസത്തിനും ഇടയിലുള്ള എഫ്ഡികൾക്ക് 3.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 30 ദിവസത്തിനും 45 ദിവസത്തിനും ഇടയിലുള്ള എഫ്ഡികൾക്ക് 4% പലിശ ലഭിക്കും. 46 ദിവസത്തിനും 60 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപത്തിന് ബാങ്ക് 4.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 61 ദിവസത്തിനും 90 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപത്തിന് 5% പലിശ ലഭിക്കും. 91 ദിവസത്തിനും 184 ദിവസത്തിനും ഇടയിലുള്ള നിക്ഷേപത്തിന്റെ പലിശ 5.25 ശതമാനമാണ്. 185 ദിവസത്തിനും 270 ദിവസത്തിനും ഇടയിലുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനം. 6.5 ശതമാനമാണ് 271 ദിവസത്തിനും ഒരു വർഷത്തിൽ താഴെയുമുള്ള എഫ്ഡികളുടെ പലിശ നിരക്ക്.
7.75 ശതമാനം പലിശ
7.20 ശതമാനമാണ് ഒരു വർഷത്തിനും പതിനഞ്ച് മാസത്തിനും ഇടയിൽ കാലാവധിയുള്ള എഫ്ഡിയുടെ പലിശ. 15 മാസത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് നേടാം. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ 7.50 ശതമാനമാണ്. അഞ്ച് വർഷത്തെ കാലാവധിയുള്ള ടാക്സ് സേവിംഗ്സ് എഫ്ഡിയുടെ പലിശ നിരക്ക് 7.5 ശതമാനമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
