ദില്ലി: ഐസിഐസി ബാങ്കിന്റെ ലാഭ വിഹിതത്തില്‍ വന്‍ കുതിച്ച് ചാട്ടം. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 260 ശതമാനം വര്‍ധനവാണ് ഐസിഐസി ബാങ്കിന്റെ ലാഭ വിഹിതത്തിലുണ്ടായത്. അറ്റാദായത്തിന്റെ മൂന്നിരട്ടിയാണ് (4402.62 കോടി) ഈ വര്‍ധനവ്. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ ഇത് 1,221.36 കോടി ആയിരുന്നു. ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് വരുമാനത്തിൽ 17 ശതമാനം വർധനയോടെ 10,431 കോടിയായാവുകയും ചെയ്തു. 2020-21 സാമ്പത്തിക വർഷത്തിന്റെ മുൻ പാദത്തിൽ ഐസിഐസിഐ ബാങ്ക് 4,940 കോടി അറ്റാദായമായിരുന്നു നേടിയത്.
മാർച്ച് പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 23,953 കോടി ഡോളറായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 23,443 കോടി രൂപയുമായിരുന്നു. ഡിസംബർ പാദത്തിൽ ഇത് 3.67 ശതമാനമായിരുന്ന അറ്റ പലിശ മാർജിൻ മാര്‍ച്ചില്‍ 3.84 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി അല്ലെങ്കിൽ എൻപിഎ അനുപാതം 2021 മാർച്ച് 31 ന് 1.14 ശതമാനമായി കുറഞ്ഞു, 2020 ഡിസംബർ 31 ന് പ്രൊഫോർമാ അടിസ്ഥാനത്തിൽ 1.26 ശതമാനവും 2020 മാർച്ച് 31 ന് 1.14 ശതമാനവുമായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാനുള്ള പദ്ധതികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിഐസി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 21 ശതമാനം വർധിച്ച് 932,522 കോടി രൂപയായി. ആഭ്യന്തര വായ്പകൾ 18 ശതമാനവും റീട്ടെയിൽ വായ്പകൾ 20 ശതമാനം വളർച്ചയും നേടി.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 2020 ഡിസംബർ 31 വരെ ഐസിഐസിഐ ബാങ്ക് 2020 ഡിസംബർ 31 വരെ 3,509 കോടി രൂപ പ്രോഫോർമ എൻപിഎകൾക്കായി വിനിയോഗിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications