സാലറി അക്കൗണ്ട് ഉടമകള്‍ക്കായി തല്‍ക്ഷണ ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) സൗകര്യം ആരംഭിച്ചതായി സ്വകാര്യ മേഖല വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് അറിയിച്ചു. സാലറി അക്കൗണ്ട് ഉടമകള്‍ക്കിപ്പോള്‍ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ പേപ്പര്‍ലെസ് പ്രക്രിയയിലൂടെ ഈ സൗകര്യം സ്വന്തമാക്കാവുന്നതാണ്. 'ഇന്‍സ്റ്റാ ഫ്ളെക്സിക്യാഷ്' എന്ന ഐസിഐസിഐ ബാങ്കിന്റെ ഈ സേവനം, ബാങ്കിന്റെ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം മുഖേനയാവും ലഭ്യമാവുക.
48 മണിക്കൂറിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് അംഗീകൃത ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഈ സൗകര്യം ഉടന്‍ അനുവദിക്കും. ഓവര്‍ ഡ്രാഫ്റ്റിന് നല്‍കേണ്ട പലിശ കണക്കാക്കുന്നത് ഉപഭോക്താവ് നേടിയ യഥാര്‍ത്ഥ തുകയുടെ അടിസ്ഥാനത്തിലാണ്. മറിച്ച്, അനുവദിച്ച ഓവര്‍ ഡ്രാഫ്റ്റിന്റെ മുഴുവന്‍ തുകയിലല്ല. 'കൊറോണ വൈറസ് മഹാമാരിയുടെ ഈ കഠിനമായ സമയങ്ങളില്‍, ഈ പുതിയ സൗകര്യം ഞങ്ങളുടെ ശമ്പളക്കാരായ ഉപഭോക്താക്കളെ, അവരുടെ വിവിധ ചെലവുകള്‍ക്കായുള്ള ആവശ്യങ്ങള്‍ക്ക് തടസ്സരഹിതമായ രീതിയില്‍ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,' ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂര്‍ഡ് അസെറ്റ്സ് ഹെഡ് സുദീപ്ത റോയ് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് താഴെ നല്കുന്നു:
1. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
2. 'ഓഫറുകള്‍' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
3. മുന്‍കൂട്ടി അംഗീകരിച്ച ഒഡി ഓഫര്‍ പരിശോധിച്ച് അപേക്ഷിക്കുക.

ഇന്‍സ്റ്റാ ഫ്ളെക്സിക്യാഷ് സൗകര്യത്തിന്റെ മറ്റ് സവിശേഷതകള്‍
- ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ ക്രെഡിറ്റ് പരിധി വാഗ്ദാനം ചെയ്യുന്നു.
- ഉപയോഗിച്ച യഥാര്‍ത്ഥ ഒഡി തുകയില്‍ മാത്രമെ പലിശ നല്‍കേണ്ടതുള്ളൂ.
- ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കുടിശ്ശിക പരിധി ക്ലിയര്‍ ചെയ്യാം. എല്ലാ മാസം അടയക്കേണ്ട പലിശ മാത്രമെ ഇവര്‍ നല്‍കേണ്ടതുള്ളൂ.
- ഓട്ടോ സ്വീപ്പ് ഇന്‍ സൗകര്യം: ആവശ്യമുള്ളപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത പേയ്മെന്റുകള്‍ നിറവേറ്റുന്നതിന് ഇത് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് ശമ്പള അക്കൗണ്ടിലേക്ക് സ്വയമേവ സൈ്വപ്പ് ചെയ്യുന്നു. ശമ്പള അക്കൗണ്ടിലെ ഏതെങ്കിലും ക്രെഡിറ്റിന് ശേഷം, ഫണ്ടുകള്‍ സ്വപ്രേരിതമായി ഒഡി അക്കൗണ്ടിലേക്ക് മടക്കി നല്‍കുകയും പലിശ ഈടാക്കുന്നത് യഥാര്‍ത്ഥ തുകയ്ക്കും അത് ഉപയോഗിച്ച കാലയളവിനും മാത്രമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
