രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വായ്പദാതാവായ ഐസിഐസിഐ ബാങ്ക്, 80,000 -ത്തിലധികം വരുന്ന തങ്ങളുടെ മുന്‍നിര ജീവനക്കാര്‍ക്ക് എട്ട് ശതമാനം വരെ ശമ്പള വര്‍ധന നല്കാന് തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ തൊഴില്‍ ശക്തിയുടെ 80 ശതമാനത്തിലധികം ജീവനക്കാരും കൊവിഡ് മഹാമാരിയുടെ സമയത്ത് നടത്തിയ സേവനങ്ങളെ അംഗീകരിച്ചും മാനിച്ചുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എട്ട് ശതമാനം വര്‍ധനയെന്നത് 2020-21 സാമ്പത്തിക വര്‍ഷത്തേക്കാണ്. കൂടാതെ, ഇത് ജൂലൈ മുതല്‍ ബാധകമാവുകയും ചെയ്യും. എന്നാല്‍, ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചില്ല. എം 1 ല്‍ നിന്നും, താഴെയുള്ള ഗ്രേഡുകളില്‍ നിന്നുമുള്ളവരാണ് ഈ ജീവനക്കാര്‍. ഇവര്‍ ഉപഭോക്തൃ-സേവന മേഖലയില്‍ മുന്‍നിരയിലുള്ളവരാണ്. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനവും ബാങ്കിന്റെ മറ്റ് പ്രവര്‍ത്തനങ്ങളും ഈ ജീവനക്കാര്‍ ഉറപ്പാക്കുന്നു.

കൊവിഡ് 19 പ്രതിസന്ധി മൂലം മിക്ക കമ്പനികളും സ്ഥാപനങ്ങളും ശമ്പള വര്‍ധനവ് നിര്‍ത്താനോ അല്ലെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കാനോ നിര്‍ബന്ധിതരാവുന്ന സമയത്താണ് ഐസിഐസിഐ ബാങ്ക് ഇത്തരം തീരുമാനമെടുക്കുന്നതെന്നതും ശ്രദ്ധേയം. കൊവിഡ് 19 മൂലം ആഗോളതലത്തിലുണ്ടായ സാമ്പത്തിക ആഘാതം കാരണം ചെലവ് കുറയ്ക്കല്‍ അനിവാര്യമായിത്തീര്‍ന്നു.
കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാര്‍ച്ച് അവസാന വാരം മുതല്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുകയും ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. മാര്‍ച്ച് പാദത്തില്‍ ഐസിഐസിഐ ബാങ്ക് 26 ശതമാനം രേഖപ്പെടുത്തി, മൊത്തം അടിസ്ഥാനത്തില്‍ 1,221 കോടി രൂപ. അതേസമയം, കൊവിഡ് 19 മൂലമുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതിനായി ഐസിഐസിഐ ബാങ്ക് ബോര്‍ഡ് രണ്ട് ബില്യണ്‍ ഡോളറിന്റെ ധനസമാഹരണത്തിന് അംഗീകാരം നല്കി (ഏകദേശം 15 കോടി രൂപ).
ഇക്വിറ്റി ആയ സെക്യൂരിറ്റികളുടെ ഒരു ഇഷ്യൂ വഴിയാവും ഈ ധനസമാഹരണം നടത്തുക. സ്വകാര്യ പ്ലെയ്സ്മെന്റ്, പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ, ക്യുഐപി അല്ലെങ്കില്‍ യെസ് പോലുള്ള എഫ്പിഒ എന്നിവയാണ് വിവിധതരം കാര്യങ്ങള്‍. അതേസമയം, സമീപകാലത്തെ വളര്‍ച്ച നിയന്ത്രിക്കുന്നതിനും ബാലന്‍സ് ഷീറ്റ് പരിരക്ഷിക്കുന്നതിനും ബാങ്കിന് മതിയായ മൂലധനമുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്കാനുമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
