സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റാനുള്ള പുനരുജ്ജീവന പദ്ധതിയില്‍ 1,000 കോടി രൂപ നിക്ഷേപിക്കാന്‍ ഐസിഐസിഐ ബാങ്ക്. ഓഹരി ഒന്നിന് 10 രൂപ നിരക്കില്‍ യെസ് ബാങ്കിലെ 100 കോടി ഇക്വിറ്റി ഓഹരികള്‍ ഐസിഐസിഐ ബാങ്ക് ഏറ്റെടുക്കും. ഈ നിക്ഷേപം ഐസിഐസിഐ ബാങ്കിന്, യെസ് ബാങ്കില്‍ 5 ശതമാനം അധിക ഉടമസ്ഥത കൈവരിക്കാന്‍ ഇടയാക്കുമെന്ന് ഐസിഐസിഐ ബാങ്ക് അധികൃതര്‍ അറിയിച്ചു.
യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രസ്താവിച്ചു. നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സാമ്പത്തിക വ്യവസ്ഥകളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി പ്രാഥമിക മുന്‍ഗണന നല്‍കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികളിലാവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപം നടത്തുക.

ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയിലേക്ക് മറ്റു നിക്ഷേപകരെയും ക്ഷണിച്ചിട്ടുണ്ട്. എല്ലാ നിക്ഷേപകര്‍ക്കും മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ടായിരിക്കുമെന്നും ധനമന്ത്രി പറയുന്നു. എങ്കിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ള ലോക്ക്-ഇന്‍ കാലയളവ് ബാങ്കിലെ 26 ശതമാനം ഓഹരി ഉടമസ്ഥതയ്ക്കാവും. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് റിസര്‍വ് ബാങ്ക്, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. കൂടാതെ, യെസ് ബാങ്കില്‍ നിന്നും നിക്ഷേപര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിരുന്നു.
ഏപ്രില്‍ മൂന്ന് വരെയാവും ഈ നിയന്ത്രണം തുടരുക. ഇതിനു പുറമെ, യെസ് ബാങ്ക് ബോര്‍ഡിനെ അസാധുവാക്കിയതിനു ശേഷം, മുന്‍ എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഎഫ്ഒയുമായ പ്രശാന്ത് കുമാറിന് ബോര്‍ഡ് നിയന്ത്രണം ഏല്‍പ്പിക്കുകയും ചെയ്തു. പദ്ധതി അറിയിപ്പ് നല്കി മൂന്ന് ദിവസത്തിനകം മൊറട്ടോറിയം പിന്‍വലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. യെസ് ബാങ്കിന്റെ പുതിയ ബോര്‍ഡില്‍ എസ്ബിഐയും രണ്ട് ഡയറക്ടര്മാരുണ്ടാവും. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് ഏഴു ദിവസത്തിനകം ബോര്‍ഡ് ചുമതലയേല്‍ക്കുമെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചിട്ടുണ്ട്.
മൂലധന ആവശ്യങ്ങള്‍ അടിയന്തരമായും തുടര്‍ന്നും ഉയര്‍ത്തുന്നതിനായി അംഗീകൃത മൂലധനം 1,100 കോടിയില്‍ നിന്ന് 6,200 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് വന്നുകഴിഞ്ഞാല്‍ യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
