ഒക്ടോബർ വരെ ഇടിവുണ്ടായിരുന്ന നിഫ്റ്റി രണ്ടു മാസകാലളവിൽ 1500 പോയിന്റ് നേട്ടമുണ്ടാക്കി. ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ 26325.80 ആണ് നിഫ്റ്റിയുടെ പുതിയ ഉയരം. ഈ ഉയരം തകർക്കാനുള്ള മുന്നേറ്റത്തിലാണ് നിഫ്റ്റി. തിങ്കളാഴ്ചയിലെ ക്ലോസിങ് 26,172.40. വരുമാനം വർദ്ധിക്കുന്നതും അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളും മുൻനിർത്തി ഇന്ത്യൻ വിപണിയിൽ വീണ്ടും മുന്നേറ്റമുണ്ടാകുമെന്നാണ് ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നത്.

2026 ഡിസംബറോടെ നിഫ്റ്റി 29,500 ലും സെൻസെക്സ് 98,500 ലും എത്തുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം വരുമാന വളർച്ചയിൽ നിർണായകമാകും. നിലവിലെ വാല്യൂവേഷനുകൾ ന്യായമാകും. ഈ സാഹചര്യത്തിൽ 2026 കലണ്ടർ വർഷത്തേക്ക് പരിഗണിക്കാവുന്ന 7 ഓഹരികൾ ഐസിഐസിഐ ഡയറക്ട് നിർദ്ദേശിക്കുന്നു.
ബാങ്ക് ഓഫ് ബറോഡ
വായ്പ വളർച്ചയിലുണ്ടാകുന്ന ഉണർവ്, ചരിത്രപരമായ ശരാശരിയോട് അടുത്തുനിൽക്കുന്ന വാല്യുവേഷൻ എന്നിവ പരിഗണിച്ച് ഐസിഐസിഐ ഡയറക്ട് ബാങ്ക് ഓഫ് ബറോഡയെ പരിഗണിക്കുന്നു. ഓഹരിക്ക് 340 രൂപയാണ് നൽകുന്ന ലക്ഷ്യവില. നിലവിലെ 293 രൂപ പ്രകാരം 17 ശതമാനത്തിന്റെ നേട്ടമാണിത്.
ബജാജ് ഫിനാൻസ്
കുറഞ്ഞ പലിശ നിരക്കും ഉപഭോക്തൃ താൽപര്യവും പിൻബലമാകുമ്പോൾ റീട്ടെയിൽ വായ്പ രംഗം ശക്തമായി നിലനിൽക്കുമെന്നാണ് ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നത്. ബ്രോക്കറേജ് ടോപ്പ് ടിപ്പുകളിലൊന്നായ ഓഹരിക്ക് നൽകിയ ലക്ഷ്യവില 1180 രൂപ. വിപണി വിലയിൽ നിന്നും 18 ശതമാനം നേട്ടമാണിത്.
എൻആർബി ബെയറിങ്
പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലെ വർധനവ്, മികച്ച ഓർഡർ ബുക്ക് എന്നിവ കാരണം ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഡസ്ട്രിയൽ മേഖലകളിൽ ഐസിഐസിഐ ഡയറക്ട് പ്രതീക്ഷ വെയ്ക്കുന്നു. എൻആർബി ബെയറിങ് ആണ് ഈ സെക്ടറിൽ നിന്നുമുള്ള ഓഹരി. ലക്ഷ്യവില 350 രൂപ. നേട്ടം 25 ശതമാനം.
കെപിഐടി ടെക്നോളജീസ്
ഐടി സെക്ടറിൽ ഈയിടെയുണ്ടായ തിരുത്തലിന് ശേഷം ഓഹരികൾ അനുയോജ്യമായ വാല്യുവേഷനിലേക്ക് എത്തിയെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ വിലയിരുത്തൽ. 2026 സാമ്പത്തിക വർഷത്തിൽ വളർച്ചയുടെ പാതയിലേക്ക് എത്തുമെന്നും ബ്രോക്കറേജ് കണക്കുകൂട്ടുന്നു. ഐടി സെക്ടറിൽ നിന്നുമുള്ള ഓഹരി കെപിഐടി ടെക്നോളജീസാണ്. ലക്ഷ്യവില 1,225 രൂപ. നേട്ടം 20 ശതമാനം.
ഭാരതി എയർടെൽ
2026-28 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നൊരു സെക്ടറായി ഐസിഐസിഐ ഡയറക്ട് പരിഗണിക്കുന്നത് ടെലികോം സെക്ടറിനെയാണ്. വില ഉയർത്തുന്നതും എർപിയു ഉയർത്തുന്നതും കടം കുറയ്ക്കുന്നതും കമ്പനികൾക്ക് നേട്ടമാകും. ഭാരതി എയർടെല്ലിന്റെ ലക്ഷ്യവില 2450 രൂപയാണ്, നേട്ടം 17 ശതമാനം.
ഫോണിക്സ് മിൽസ്
നഗരവൽക്കരണവും അനുകൂലമായ ജനസംഖ്യാപരമായ ഘടകങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയെ വേഗത്തിലുള്ള വളർച്ചാ പാതയിലെത്തിക്കുമെന്ന് ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നു. ഈ സെക്ടറിൽ നിന്നും ബ്രോക്കറജ് നിർദ്ദേശിക്കുന്ന ഓഹരിയാണ് ഫോണിക്സ് മിൽസ്. ലക്ഷ്യവില 2210 രൂപ. നേട്ടം 21 ശതമാനം.
ഡാൽമിയ സിമന്റ്
സിമന്റ് മേഖലയിൽ വരാനിരിക്കുന്ന വലിയ മുന്നേറ്റത്തിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായി ഐസിഐസിഐ ഡയറക്ട് കാണുന്നത് ദാൽമിയ ഭാരതിനെയാണ്. ലക്ഷ്യവില 2010 രൂപ. നേട്ടം 32 ശതമാനം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications