മുംബൈ: പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ബോണസ് നല്‍കാറുണ്ട്. അത് കൂടി കണക്കാക്കിയാണ് ഉപഭോക്താക്കള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാറും ഉള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മികച്ച സമ്പാദ്യമായി ഇന്‍ഷുറന്‍സ് പോളിസികള്മാറുന്നതും അങ്ങനെ തന്നെ.
ഇത്തവണ പോളിസി ഉടമകള്‍ക്ക് ബോണസ് ആയി 879 കോടിയാണ് ഒരു ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നത്. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് ബോണസ് നല്‍കുന്നത്. ഏതാണ് ആ കമ്പനി... അറിയാം...
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആണ് പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം 867 കോടി രൂപയാണ് ബോണസിനായി മാറ്റി വച്ചിരിക്കുന്നത്.
തുടര്‍ച്ചയായി 15-ാം വര്‍ഷം
ഇത് തുടര്‍ച്ചയായ 15-ാം വര്‍ഷം ആണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നത്. ഇത്തവണ, കഴിഞ്ഞ തവണ നല്കിയതിനേക്കാള് പത്ത് ശതമാനം അധികം ബോണസ് നല്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ആര്‍ക്കൊക്കെ
2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ വന്ന എല്ലാ പോളിസി ഉടമകള്‍ക്ക് മുഴുവന്‍ ഈ ബോണസിന് അര്‍ഹതയുണ്ട് എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മൊത്തം 9.8 ലക്ഷം പാര്‍ട്ടിസിപ്പേറ്റിങ് പോളിസി ഉടമകളാണ് ഐസിഐസിഐ െപ്രുഡന്ഷ്യല് ഇന്‍ഷുറന്‍സിന് കീഴില്‍ ഉള്ളത്. ബോണസ് തുക, പോളിസി ഉടമകളുടെ ബെനഫിറ്റ്സില്‍ ചേര്‍ക്കപ്പെടും.
എന്താണ് ബോണസ്
കമ്പനിയുടെ ലാഭവിഹിതമാണ് ബോണസ്. ഇത്തരത്തില്‍ ലഭിക്കുന്ന ലാഭവിഹിതം പോളിസി ഉടമയുടെ ഉറപ്പുള്ള മച്വരിറ്റ് ബെനിഫിറ്റിലേക്കാണ് ചേര്‍ക്കപ്പെടുക. ഇതുവഴി ഉപഭോക്താവിന്റെ സഞ്ചിത തുകയില്‍ വലിയ നേട്ടവും ഉണ്ടാകും.
കമ്പനിയുടെ ചരിത്രത്തില്‍
ഇത്തവണത്തെ ലാഭവിഹിതത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം ആണിത്. 20 വര്‍ഷമായി ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യമുള്ള സ്ഥാപനം ആണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.
തുടക്കം
2001 ല്‍ ആയിരുന്നു ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഐസിഐസിഐ ബാങ്കിന്റേയും പ്രുഡന്‍ഷ്യല്‍ കോര്പ്പറേഷന് ഹോള്‍ഡിങ്സിന്റേയും സംയുക്ത സംരംഭമാണിത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
