വിരമിക്കലിന് ശേഷവും സ്ഥിരവരുമാനം: പുതിയ റിട്ടയർമെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
കൊച്ചി: ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും വാഗ്ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. 'ഗാരന്റീഡ് പെന്‍ഷന്‍ പ്ലാനാണ് കമ്പനി പുതുതായി പുറത്തിറക്കിയത്.
ഇതിലെ നിക്ഷേപത്തിന് ഉറപ്പായ റിട്ടേണ്‍ നല്‍കുന്നതിനൊപ്പം വരുമാനം അഞ്ചു വര്‍ഷത്തിന് ശേഷം ഇരട്ടിക്കും; പതിനൊന്നാം വര്‍ഷം മൂന്നിരട്ടിയാവുകയും ചെയ്യും. വര്‍ധിച്ചവരുന്ന ജീവിതച്ചെലവില്‍നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകാൻ ഗാരന്റീഡ് പെൻഷൻ പദ്ധിക്ക് സാധിക്കുമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പറയുന്നു.

തങ്ങളുടെ 'ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയുടെ' രണ്ട് വകഭേദങ്ങള്‍ സംയോജിപ്പിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ നൂതന റിട്ടയര്‍മെന്റ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് 'റിട്ടയര്‍മെന്റ് ആന്‍ഡ് പെന്‍ഷന്‍ പദ്ധതി' വിഭാഗത്തില്‍ 'പ്രോഡക്ട് ഓഫ് ദി ഇയര്‍' ആയി ഉപഭോക്താക്കള്‍ വോട്ടു ചെയ്തു തിരഞ്ഞെടുത്തിട്ടുണ്ട്. അതത് വിഭാഗങ്ങളില്‍ ലോകത്തിലെ ഏറ്റവും വിലയ ഉപഭോക്തൃ വോട്ട് അവാര്‍ഡ് ആണ് 'പ്രോഡക്ട് ഓഫ് ദി ഇയര്‍'.
'ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയെ പ്രോഡക്ട് ഓഫ് ദി ഇയര്‍ ആയി ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. റിട്ടയര്‍മെന്റ് പദ്ധതികളില്‍ ആദ്യമായി ഇത്രയും സവിശേഷതകളുമായി എത്തിയതില്‍ ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് ഈ അവാര്‍ഡില്‍ പ്രതിഫലിക്കുന്നത്. ഇത് തങ്ങളുടെ ഉത്പന്ന വികസന സമീപനത്തിനുള്ള സാക്ഷ്യപത്രം കൂടിയാണ്. വര്‍ധിച്ചുവരുന്ന ക്രമവരുമാനവും അതുവഴി സാമ്പത്തികമായി സ്വയം പര്യാപ്തമായ റിട്ടയര്‍മെന്റ് ജീവിതവും ഗാരന്റീഡ് പെന്‍ഷന്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നു', ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

പകര്‍ച്ചവ്യാധികളുടെ വരവ് ധനകാര്യ ആസൂത്രണത്തിന്റെ പ്രാധാന്യം എത്ര വിലമതിക്കാനാവാത്തതാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നു, പ്രത്യേകിച്ചും വിരമിക്കലിനു ശേഷമുള്ള ജീവിതത്തിനായി. ഉപഭോക്തൃ കേന്ദ്രീകൃതമായ റിട്ടയര്‍മെന്റ് അല്ലെങ്കില്‍ ആന്വയിറ്റി ഉത്പന്നങ്ങള്‍ 2020-21-ല്‍ ഈ വിഭാഗത്തില്‍ 120 ശതമാനം ബിസിനസ് വളര്‍ച്ച നേടാന്‍ കമ്പനിയെ പ്രാപ്തമാക്കി.
തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യാന്‍ ആന്വയിറ്റി ഉത്പന്നങ്ങള്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു. അവ രണ്ട് തരത്തില്‍ ലഭ്യമാണ്. അതായത് ഇമ്മീഡിയറ്റ് ആന്വയിറ്റിയും ഡെഫേഡ് ആന്വിയിറ്റിയും. ഒറ്റത്തവണ പ്രീമിയം അടച്ച് ഉപഭോക്താക്കള്‍ സ്ഥിരമായി വരുമാനം ലഭിക്കുന്നതാണ് ഇമ്മീഡിയറ്റ് ആന്വിയിറ്റി. മറിച്ച് ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ വരുമാനം നേടുവാന്‍ സഹായിക്കുന്നതാണ് ഡെഫേഡ് ആന്വയിറ്റി.
ഉദാഹരണത്തിന്‍ വിരമിക്കുന്ന സമയത്ത്. ഇത്തരത്തില്‍ വരുമാനം സ്വീകരിച്ചു തുടങ്ങുന്നത് പരമാവധി പത്തുവര്‍ഷത്തേക്ക് നീട്ടി വയ്ക്കുവാന്‍ ഉപഭോക്താക്കള്‍ അവസരമുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ കാലത്തേക്ക് വരുമാനം നീട്ടി വയ്ക്കുന്നത് ഉയര്‍ന്ന സ്ഥിരവരുമാനത്തിനു വഴിയൊരുക്കുന്നു.
കമ്പനിയുടെ മുന്‍നിര ആന്വയിറ്റി ഉത്പന്നമാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഗാരന്റീഡ് പെന്‍ഷന്‍ പ്ലാന്‍. കൂടാതെ 76 വയസ് മുതലോ 80 വയസ്സ് തികയുമ്പോഴോ പദ്ധതി മൂല്യം തിരിച്ചുവാങ്ങാം. മരണം സംഭവിക്കുമ്പോഴോ മാരക രോഗമോ അപകടത്തില്‍ സ്ഥിരമായ വൈകല്യമോ സംഭവിച്ചാലും പദ്ധതി മൂല്യം തിരികെ വാങ്ങാന്‍ സാധിക്കും.


Click it and Unblock the Notifications


