കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതത്തിനായി ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നവീനമായ റിട്ടയര്‍മെന്റ് പദ്ധതിയായ ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്ഷന് പദ്ധതി പുറത്തിറക്കി. ഈ നോണ്‍ ലിങ്ക്ഡ് നോണ്‍ പാര്‍ട്ടിസിപേറ്റിങ് വ്യക്തിഗത അനൂവിറ്റി പദ്ധതി ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിച്ചു തുടങ്ങുന്ന രീതിയിലോ പിന്നീടോ ലഭിച്ചു തുടങ്ങുന്ന രീതിയിലോ തെരഞ്ഞെടുക്കാം.

ഉടന്‍ തന്നെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്ന പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പ്രീമിയം അടച്ചു കഴിഞ്ഞാല്‍ ഉടന്‍ തുടര്‍ച്ചയായ വരുമാനം ലഭിച്ചു തുടങ്ങും. ആനുകൂല്യങ്ങള്‍ പിന്നീടു ലഭിച്ചു തുടങ്ങുന്ന രീതി പ്രകാരം നിശ്ചയിക്കുന്ന പിന്നീടുള്ള സമയം മുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങും. അതായത് അവരുടെ റിട്ടയര്മെന്റിനോടടുത്തുള്ളതോ മറ്റോ ആയ വേളയില്‍ ഇങ്ങനെ ആനുകൂല്യം ലഭിച്ചു തുടങ്ങുന്നതു തെരഞ്ഞെടുക്കാം. ഇങ്ങനെ പത്തു വര്‍ഷം വരെ കഴിഞ്ഞുള്ള സമയത്ത് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നതു തെരഞ്ഞെടുക്കാം. എത്രത്തോളം നീട്ടി വെക്കുന്നുവോ അത്രത്തോളം ഉയര്‍ന്നതായിരിക്കും വരുമാനം.
സാമ്പത്തികമായി സ്വാതന്ത്ര്യമുള്ള റിട്ടയര്‍മെന്റ് ജീവിതം ആസൂത്രണം ചെയ്യാനും മുന്നോട്ടു കൊണ്ടു പോകാനും ഇത് ഉപഭോക്താക്കളെ സഹായിക്കും. പണപ്പെരുപ്പത്തെ മറികടക്കും വിധം തങ്ങളുടെ വിഹിതം ഉയര്‍ത്താനും ലഭിക്കുന്ന വരുമാനം അതു വഴി വര്‍ധിപ്പിക്കാനും സാധിക്കും.
ഉപഭോക്താക്കള്‍ക്കു ലഭ്യമായ മറ്റ് തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒറ്റയ്ക്കോ സംയുക്തമായോ ഉള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാനും സാധിക്കും. സിംഗിള്‍ ലൈഫ് തെരഞ്ഞെടുക്കുമ്പോള്‍ പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം ലഭിക്കും. ജോയിന്റ് പദ്ധതിയില്‍ പോളിസി ഉടമയുടെ വേര്‍പാടിനു ശേഷം ജോയിന്റ് പോളിസി ഉടമയ്ക്ക് വരുമാനം നല്കുന്നതു തുടരും. സൂചിപ്പിച്ചിട്ടുള്ള മാരക രോഗങ്ങളും സ്ഥിരമായ വൈകല്യങ്ങളും ഉണ്ടായാല്‍ പ്രീമിയം തിരികെ ലഭിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. രോഗചികില്‍സയ്ക്കായി പണം ഉപയോഗിക്കാന്‍ ഇത് പോളിസി ഉടമയെ സഹായിക്കും.
അനിശ്ചിതത്വത്തിന്റേതായ ഇക്കാലത്ത് ഉറപ്പായ, ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന പദ്ധതി ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന ജീവിത ദൈര്‍ഘ്യവും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അഭാവവും ഉയരുന്ന പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണ ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് റിട്ടയര്‍മെന്റ് കാലത്തേക്കായി സുരക്ഷിതമായ ഒരു പദ്ധതി ആവശ്യമാണ്. ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്ഷന് പദ്ധതി വൈവിധ്യമാര്‍ന്ന റിട്ടയര്‍മെന്റ് പ്ലാനിങ് പദ്ധതിയാണ്. ഉടന്‍ തന്നെയോ നിശ്ചയിക്കുന്ന ഭാവിയിലെ ഒരു തീയ്യതി മുതലോ തുടര്‍ച്ചയായ വരുമാനം ലഭിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. റിട്ടയര്‍മെന്റ് കുറച്ചു കാലം കഴിഞ്ഞുള്ളവരെ സംബന്ധിച്ചും ഏറെ പ്രസക്തമായ ഒരു പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications