കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 'ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ' (ജിഫ്റ്റ്) എന്ന പേരില്‍ പുതിയ ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു. പോളിസി ഉടമകള്‍ക്ക് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വരുമാനം ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി.
വിവിധ സ്രോതസുകളില്‍ നിന്നുള്ള ഭാവി വരുമാനത്തിലെ അനിശ്ചിതത്വം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കാന്‍ ഈ പോളിസക്കു കഴിയും. ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ നല്‍കുകയും ചെയ്യുന്നു. ഏതൊരു ധനകാര്യ ആസൂത്രണത്തിലും ഈ സുരക്ഷ അത്യാവശ്യമാണ്. ലക്ഷ്യാധിഷ്ഠിത സേവിംഗ്സ് പദ്ധതിയുടെ മൂന്ന് വകഭേദങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് യോജിച്ചത് തെരഞ്ഞെടുക്കാം.

1. വരുമാനം: പോളിസി ഉടമയ്ക്ക് മച്യൂരിറ്റി ആനൂകുല്യങ്ങള്‍ 5, 7 അല്ലെങ്കില്‍ 10 വര്‍ഷത്തില്‍ വരുമാനമായി സ്വീകരിക്കാം. ഉദാഹരണത്തിന്,കുട്ടിയുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്ന ഉപയോക്താക്കള്‍ ക്ക് ഈ ഓപ്ഷന് അനുയോജ്യമാണ്. പ്രീമിയം, വരുമാന കാലയളവ് എന്നിവ കുട്ടിയുടെ വിദ്യാഭ്യാസ ലക്ഷ്യത്തോട് ഒത്തു ചേര്‍ത്ത് വരുമാനം ലഭ്യമാക്കാന്‍ സഹായിക്കുന്നു.
2. നേരത്തെ വരുമാനം നേടാം: പോളിസിയുടെ രണ്ടാം വര്‍ഷം മുതല്‍ പോളിസി ഉടമയ്ക്ക് വരുമാനം ലഭിക്കുന്നതാണ് ഈ വകഭേദത്തിന്റെ പ്രത്യേകത. ഇത് ഗാരന്റീഡ് ആണ്. വരുമാനത്തിനായി പോളിസി കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് ഇത് ഒഴിവാക്കുന്നു. ഇടപാടുകാര്‍ക്ക് അവരുടെ സമ്പാദ്യം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഇതു പ്രാപ്തമാക്കുന്നു.
3. സിംഗിള്‍ പേ ലംപ്സം: ഈ വകഭേദത്തില്‍ പോളിസി വാങ്ങുന്ന സമയത്ത് ഒറ്റത്തവണ മാത്രം പ്രീമിയം അടച്ചാല്‍ മതി. ഇതോടൊപ്പം ഗാരന്റീഡ് ലംപ്സം ആനൂകൂല്യം ലഭിക്കാനുള്ള കാലാവധിയും തെരഞ്ഞെടുക്കണം.ചുരുക്കത്തില്‍ ഗാരന്റീഡ് റിട്ടേണിനൊപ്പം ലൈഫ് കവറും ലഭിക്കുന്നു.
പോളിസി ഉടമയ്ക്ക് തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീയതികളില്‍ വരുമാനം സ്വീകരിക്കാമെന്നതാണ് ജിഫ്റ്റിന്റെ മറ്റൊരു സവിശേഷത. ഉദാഹണത്തിന് വിവാഹ വാര്‍ഷികം, അല്ലെങ്കില്‍ പങ്കാളിയുടെ ജന്മദിനം എന്നിങ്ങനെ പ്രത്യേകതയുള്ള സമയങ്ങള്‍ വരുമാനം സ്വീകരിക്കുന്നതിനു തെരഞ്ഞെടുക്കാം.
അടുത്തിടെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ച 'ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ' (ജിഫ്റ്റ്) എന്ന ലക്ഷ്യാധിഷ്ഠിത പദ്ധതി ശക്തമായ ധനകാര്യ ആസുത്രണത്തിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.
'ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന വരുമാന ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള മാര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി സുഗമമായ വരുമാനം നല്കുന്നുവെന്നു മാത്രമല്ല രണ്ടാം വര്‍ഷം മുതല്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു', അമിത് പാല്‍റ്റ സൂചിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
