ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് 'ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ' ആരംഭിച്ചു. ജീവിതകാലം മുഴുവൻ ഉറപ്പുനൽകുന്ന നൂതന റിട്ടയർമെന്റ് പ്ലാൻ ആണിത്. ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് പതിവ് വരുമാനം നേടാൻ ഈ പദ്ധതി ഉപഭോക്താക്കളെ പ്രാപ്തമാക്കും.
പണം നിക്ഷേപിച്ച് പിന്നീട് ഏത് സമയത്തും വരുമാനം സ്വീകരിക്കാൻ ആരംഭിക്കുന്നതിനുള്ള സൌകര്യവും ഈ പദ്ധതിയ്ക്കുണ്ട്. ഉദാഹരണത്തിന് വിരമിക്കലിനോട് അടുത്ത് വരുമാനത്തിന്റെ ആരംഭം 10 വർഷത്തേക്ക് മാറ്റിവയ്ക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. സിംഗിൾ അല്ലെങ്കിൽ ജോയിന്റ് ലൈഫ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ജോയിന്റ് ലൈഫ് ഓപ്ഷനിൽ, പ്രാഥമിക പോളിസി ഹോൾഡറുടെ നിര്യാണത്തിൽ ജോയിന്റ് പോളിസി ഹോൾഡർക്ക് വരുമാനം നൽകുന്നത് തുടരും.

ഗുരുതരമായ രോഗങ്ങൾ, സ്ഥിരമായ വൈകല്യം എന്നിവയുണ്ടായാൽ പ്രീമിയം തുക തിരികെ ലഭിക്കും. പോളിസി ഹോൾഡർക്ക് ഫണ്ടുകൾ ഉപയോഗിച്ച് രോഗചികിത്സയ്ക്കായി വൈദ്യസഹായം ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനാണിത്. ഉയർന്ന ആയുർദൈർഘ്യം, സാമൂഹിക സുരക്ഷ അഭാവം, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ആരോഗ്യ ച്ചെലവ് എന്നിവ കാരണം സുരക്ഷിതമായ വിരമിക്കൽ ജീവിതത്തിനായി ഉപയോക്താക്കൾ നേരത്തെ തന്നെ പണം മാറ്റി വയ്ക്കേണ്ടത് അത്യാവശ്യമാണ്.
ഐസിഐസിഐ പ്രു ഗ്യാരൻറിഡ് പെൻഷൻ പ്ലാൻ' എന്നത് വിരമിക്കൽ അല്ലെങ്കിൽ അതിനുശേഷമുള്ള പതിവ് വരുമാനം ഉടനടി സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ഒരു റിട്ടയർമെന്റ് പദ്ധതിയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
