A Oneindia Venture

ഒരു ലക്ഷത്തിന്റെ നിക്ഷേപം 48 ലക്ഷത്തിലേക്ക്; എസ്ഐപിയിലും നേട്ടം; ഈ മ്യച്വൽ ഫണ്ട് നോക്കുന്നോ

മികച്ച സമ്പത്തുണ്ടാക്കനുള്ള മാർഗങ്ങളിലൊന്നാണ് ഇക്വിറ്റിയിലെ ദീർഘകാല നിക്ഷേപം. ഓഹരിയിലെ പോലെ റിസ്‌കില്ലാതെ ഇക്വിറ്റിയിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൈൽ അനുസരിച്ച് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ഒരു ലക്ഷത്തിന്റെ നിക്ഷേപം 48 ലക്ഷത്തിലേക്ക്; എസ്ഐപിയിലും നേട്ടം; ഈ മ്യച്വൽ ഫണ്ട് നോക്കുന്നോ

തുടക്കത്തിലെ നിക്ഷേപം കോമ്പൗണ്ട് ചെയ്ത് വലിയ റിട്ടേൺ നൽകുന്ന കാഴ്ച ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ കാണാം. ഇക്വിറ്റി ഫണ്ടായ ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഫണ്ട് ദീർഘകാലത്തിൽ മികച്ച റിട്ടേൺ നൽകിയ ഫണ്ടാണ്. 2024 ഓഗസ്റ്റിൽ ആരംഭിച്ച ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഫണ്ടിൽ നിക്ഷേപിച്ചൊരാൾക്ക് ഇന്നത്തെ മൂല്യം എത്രയാകുമെന്ന് നോക്കാം.

എന്താണ് വാല്യു മ്യൂച്വൽ ഫണ്ടുകൾ

ഫെയർ വാല്യുവിന് താഴെ വ്യാപാരം നടക്കുന്ന ഓഹരികളിൽ നിക്ഷേപിക്കുകയും ലേങ് ടേമിൽ നേട്ടമുണ്ടാക്കുകയും ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളാണ് വാല്യു മ്യൂച്വൽ ഫണ്ടുകൾ. ഡിസ്ക്കൗണ്ടിലുള്ള വിലയിൽ ഓഹരികൾ വാങ്ങുകയും വിപണി ഓഹരിയുടെ യഥാർഥ വില കണ്ടെത്തുന്ന സമയത്ത് ലാഭമുണ്ടാക്കുകയുമാണ് ഇവിടെ ഫണ്ട് മാനേജർമാർ ചെയ്യുന്നത്. മികച്ച ഫണ്ടമെന്റലുള്ള വിപണി വിലയിൽ താഴെ വ്യാപാരം ചെയ്യുന്ന ഓഹരികളിലാണ് ഇവ നിക്ഷേപിക്കുന്നത്.

റിട്ടേൺ ഇങ്ങനെ

ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഫണ്ട് ആരംഭിച്ച 2004 ഓഗസ്റ്റിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് 2025 ഒക്ടോബറിലേക്കുള്ള നിക്ഷേപ മൂല്യമെന്നത് 48.50 ലക്ഷം രൂപയാണ്. ഇക്കാലയളവിൽ ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഫണ്ട് 20.1 ശതമാനത്തിന്റെ വാർഷിക റിട്ടേൺ നൽകി.

മൂന്നു വർഷം മുൻപാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതെങ്കിൽ ഇന്നത്തെ മൂല്യം 1.77 ലക്ഷം രൂപയായിരിക്കും. അഞ്ചു വർഷത്തെ റിട്ടേൺ ഒരു ലക്ഷത്തിൽ നിന്നും 2.66 ലക്ഷം രൂപയായി. എസ്‌ഐപി നിക്ഷേപത്തിലും മികച്ച റിട്ടേൺ നൽകിയ ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഫണ്ട്. ഫണ്ട് ആരംഭിച്ചത് മുതലുള്ള 10,000 രൂപയുടെ പ്രതിമാസ എസ്്‌ഐപി 2.40 കോടി രൂപയായി മാറി.

ഫണ്ട് പോർട്ട്ഫോളിയോ

ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഫണ്ടിന്റെ നിക്ഷേപം എങ്ങനെയെന്ന് നോക്കാം. 93.3 ശതമാനവും ഇക്വിറ്റിയിൽ നിക്ഷേപിച്ച ഫണ്ടിന്റെ പ്രധാന നിക്ഷേപം റിലയൻസ് ഇൻഡസ്ട്രീസിലാണ്. ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ, എസ്ബിഐ, ലാർസൻ ആൻഡ് ടെർബോ, എൻടിപിസി, എസ്ബിഐ ഇൻഷൂറൻസ്, മാരുതി സുസൂക്കി എന്നിവയാണ് മറ്റു നിക്ഷേപങ്ങൾ. 6.6 ശതമാനം ക്യാഷിലും 06 ശതമാനം ഡെബ്റ്റ് നിക്ഷേപവുമാണ്.

57934.73 രൂപയുടെ നിക്ഷേപമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഒരു ശതമാനം എക്സിറ്റ് ലോഡും 1.49 ശതമാനം എക്സ്പെൻസ് റേഷ്യോയുമുള്ള ഫണ്ടാണിത്. 1,000 രൂപ മുതൽ ഒറ്റത്തവണ നിക്ഷേപവും 100 രൂപ മുതൽ എസ്ഐപിയും ആരംഭിക്കാം. 498.56 രൂപയാണ് ഫണ്ടിന്റെ നിലവിലെ നെറ്റ് അസറ്റ് വാല്യു.

Disclaimer

The recommendations made above are by market analysts and are not advised by either the author, nor Greynium Information Technologies. The author, nor the brokerage firm nor Greynium would be liable for any losses caused as a result of decisions based on this write-up. Goodreturns.in advises users to consult with certified experts before making any investment decision.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X