ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഇഡ്ലി ഫാക്ടറി ബംഗളൂരില്‍ ആരംഭിക്കാന്‍ ഒരുങ്ങി ഐഡി ഫ്രഷ് ഫുഡ്സ്. ബംഗളൂരു ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഉത്പന്ന കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സ് 2021ഓടെ ഫാക്ടറി തുറന്നുപ്രവര്ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പിനിയുടെ സ്ഥാപകനും സിഇഒയുമായ പി മുസ്തഫയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് കമ്പനിയിലെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ 2021ല്‍ കമ്പനിക്ക് വളരെ നല്ല വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഡി ഫ്രഷ് ഫുഡ് 2020 ല്‍ 35 കോടി ഇഡ്ലികളും 10 കോടി പൊറോട്ടകളും 2 കോടി കപ്പ് കാപ്പിയും വിറ്റിരുന്നു. 2021ലെ സാമ്പത്തിക വര്‍ഷം കമ്പനിക്ക് മികച്ച വര്‍ഷമാണെന്നാണ് കരുതുന്നത്. 330 കോടിയുടെ വരുമാനമാണ് കമ്പനി അടുത്ത വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ദില്ലി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് കമ്പനിക്ക് ഫാക്ടറി ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കാലതാമസം നേരിടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇ-കൊമേഴ്സില്‍ നിന്നുമുള്ള വരുമാനം മൂന്നിരട്ടിയായിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇഡ്ലിയേക്കാള് കൂടുതല്‍ ഞങ്ങള്‍ വിറ്റത് പൊറോട്ടയാണ്. ഐഡിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്. ഒമാനിലെ മസ്ക്കറ്റ് മാര്‍ക്കറ്റിലും ഐഡിയുടെ ഉല്‍പ്പനങ്ങള്‍ ലഭ്യമാണ്. സൗദി, ഖത്തര്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. യുഎസ്, യൂറോപ്പ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഐഡിയുു കോഫി ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications