റിലയന്‍സുമായുളള ഇടപാട് നടന്നില്ലെങ്കില്‍ പാപ്പരാകുമെന്ന് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനി. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ ആസ്തികള്‍ റിലയന്‍സിന് വിറ്റ നടപടി കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ ആര്‍ബിട്രേറ്റര്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇടപാടിനെതിരെ ആമസോണ്‍ ആണ് സിംഗപ്പൂര്‍ ആര്‍ബിട്രേഷനെ സമീപിച്ചത്.
തങ്ങളുമായുണ്ടാക്കിയ ഉടമ്പടിയിലെ ചില വ്യവസ്ഥകള്‍ ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ് ലംഘിച്ചു എന്ന് ആരോപിച്ചാണ് റിലയന്‍സുമായുളള ഇടപാടിന് ആമസോണ്‍ തടയിട്ടത്. റിലയന്‍സുമായുളള ഇടപാട് നടക്കാതെ വന്നാല്‍ കമ്പനി പൂട്ടേണ്ട അവസ്ഥയാകുമെന്നും 29,000ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കമ്പനി സിംഗപ്പൂര്‍ ആര്‍ബിട്രേഷനെ അറിയിച്ചു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കു ഇ-കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണ്‍ 2019ലാണ് ഫ്യൂച്ചര്‍ കൂപ്പണിന്റെ ഓഹരികള്‍ വാങ്ങിയത്. 49 ശതമാനം ഓഹരികളാണ് ആമസോണ്‍ സ്വന്തമാക്കിയത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ 5 ശതമാനം ഓഹരികള്‍ കൂടി ഈ ഇടപാടിലൂടെ ആമസോണിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഉടമ്പടി ലംഘനം നടന്നുവെന്ന ആമസോണിന്റെ പരാതി.
മുകേഷ് അംബാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ അടക്കമുളളവയ്ക്ക് ആസ്തികള്‍ വില്പന നടത്തരുത് എന്നും ഉടമ്പടി ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്റര്‍ വഴി ചോദ്യം ചെയ്യാവുന്നതാണ് എന്നും ഉടമ്പടിയിലുണ്ടെന്നാണ് ആമസോണ്‍ വാദിക്കുന്നത്.
സ്റ്റേ ഉത്തരവ് വന്നതിന് പിറകേ റിലയന്‍സിന്റെയും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെയും ഓഹരികള്‍ ഇടിഞ്ഞിരുന്നു. അധികം താമസം വരുത്താതെ തങ്ങള്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് റിലയന്‍സും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയും പ്രതികരിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ആര്ബിട്രേഷന് തീരുമാനത്തെ ആമസോണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
