ജിഎസ്‌ടി കുടിശ്ശികയില്ലെങ്കിൽ ഇനി എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം; ധനമന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിൽ ജിഎസ്‌ടി പ്രതിമാസ റിട്ടേൺ (NIL GST Return) ഇനി എസ്എംഎസ് മുഖേന ഫയൽ ചെയ്യാം. ചരക്കുസേവന നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, ജിഎസ്‌ടി കുടിശ്ശികയില്ലാത്തവർക്ക് എസ്എംഎസ് വഴി ഫോം ജിഎസ്‌ടിആർ -3ബി (GSTR-3B) പൂരിപ്പിക്കാന്‍ ധനമന്ത്രാലയം തിങ്കളാഴ്ച മുതല്‍ സൗകര്യമൊരുക്കി. ഈ സുപ്രധാന നീക്കം രാജ്യത്തെ രജിസ്റ്റർ ചെയ്‌തിട്ടുള്ള 22 ലക്ഷത്തിലധികം വ്യാപാരികൾക്ക് ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കുന്നത് എളുപ്പമാക്കും. ഇതിലൂടെ ജിഎസ്‌ടി സമര്‍പ്പണ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനും സാധിക്കും. ഇതുവരെ ഒരോ മാസവും ജിഎസ്‌ടി സമര്‍പ്പണത്തിനായുള്ള പൊതുവായ പോര്‍ട്ടൽ വഴി ലോഗിന്‍ ചെയ്‌തിട്ടായിരുന്നു നികുതി വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നത്.

 

ജിഎസ്‌ടിക്ക് കീഴിൽ

നേരത്തെ ജിഎസ്‌ടിക്ക് കീഴിൽ ബാധ്യതയില്ലാത്തവർക്ക് പോലും റിപ്പോർട്ടുചെയ്യാൻ, എല്ലാ മാസവും ജിഎസ്‌ടി പോർട്ടലിലേക്ക് ലോഗിൻ ചെയ്‌ത് ഫയലിംഗ് നടത്തേണ്ടിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ, നില്‍ ജിഎസ്ടി റിട്ടേണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോഗിന്‍ ചെയ്യാതെ തന്നെ എസ്എംഎസിലൂടെ റിട്ടേണുകള്‍ സമര്‍പ്പിക്കാം. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ നില, ജിഎസ്‌ടി പോര്‍ട്ടലിലെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത്, Services>Returns>Track Return Status വഴി പരിശോധിക്കാം.

എസ്എംഎസ് വഴി നിൽ ജിഎസ്‌ടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കം;

എസ്എംഎസ് വഴി നിൽ ജിഎസ്‌ടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കം;

ഘട്ടം 1: നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് 14409 എന്ന നമ്പറിലേക്ക് ഒരു SMS അയച്ചുകൊണ്ട് ഫയൽ ചെയ്യാൻ ആരംഭിക്കുക. ഒരു പ്രത്യേക GSTIN നമ്പറിനുള്ള അംഗീകൃത പ്രതിനിധിയെ എസ്എംഎസ് വഴി നിൽ ഫോം ജിഎസ്‌ടിആർ -3ബി ഫയൽ ചെയ്യാൻ അനുവദിക്കുന്നു.

സന്ദേശം ഇപ്രകാരമായിരിക്കണം: NIL 3B GSTIN നമ്പർ MMYYYY (നികുതി കാലയളവ്).

ഉദാഹരണത്തിന്: NIL 3B 09XXXXXXXXXXXZC 052020

ഉപയോക്താവിന് VD-GSTIND-ൽ നിന്ന് ആറ് അക്ക വാലിഡേഷൻ കോഡ് ലഭിക്കും, അതിന് 30 മിനിറ്റ് വാലിഡിറ്റിയുണ്ട്.

 കൊവിഡ് 19 പ്രതിസന്ധിക്കിടയിലും വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുന്നു: കാരണമിതാണ്‌ കൊവിഡ് 19 പ്രതിസന്ധിക്കിടയിലും വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുന്നു: കാരണമിതാണ്‌

ഘട്ടം 2

ഘട്ടം 2: മറ്റൊരു SMS ഉപയോഗിച്ച് NIL ഫയലിംഗ് സ്ഥിരീകരിക്കുക: CNF3BCode

ഉദാഹരണം: CNF 3B 123456

ഇപ്പോൾ നിങ്ങൾക്ക് ARN കോഡ് അടങ്ങുന്ന ഒരു സന്ദേശം ലഭിക്കും.

www.gst.gov.in എന്ന ലിങ്ക് സന്ദർശിച്ച് ലോഗിൻ ചെയ്‌ത ശേഷം, Services > Returns > Track Return വഴി ഈ ARN കോഡ് ഉപയോഗിച്ച് റിട്ടേണിന്റെ നില പരിശോധിക്കാം.

സഹായം ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് HELP 3B എന്ന് ടൈപ്പ് ചെയ്‌ത് 14409 എന്ന നമ്പറിലേക്ക് SMS അയക്കാം.

 

Read more about: gst ജിഎസ്ടി
English summary

If there is no GST arrears, can submit return via SMS; Ministry of Finance | ജിഎസ്‌ടി കുടിശ്ശികയില്ലെങ്കിൽ ഇനി എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം; ധനമന്ത്രാലയം

If there is no GST arrears, can submit return via SMS; Ministry of Finance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X