ആദായനികുതി നിയമപ്രകാരം, എല്ലാ ജീവനക്കാരും നികുതി നൽകേണ്ട പരിധിയ്ക്ക് മുകളിലാണെങ്കിൽ അവരുടെ പാൻ കാർഡ് വിശദാംശങ്ങൾ ഓഫീസിലെ എച്ച്ആർ അല്ലെങ്കിൽ അക്കൗണ്ട് വകുപ്പുകൾക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. കാരണം വരുമാന ഉറവിടത്തിൽ നികുതി കുറയ്ക്കുമ്പോൾ, നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകേണ്ടതുണ്ട്. ആദായനികുതി വകുപ്പിന്റെ TRACES പോർട്ടൽ വഴി നിങ്ങൾക്ക് ടിഡിഎസിന്റെ നില പരിശോധിക്കാം.
വരുമാന പരിധി
നിങ്ങളുടെ വരുമാനം നികുതിയടയ്‌ക്കാവുന്ന പരിധിക്കു താഴെയാണെങ്കിൽ (2.5 ലക്ഷം രൂപയിൽ താഴെ), ആദായനികുതി നിയമത്തിലെ സെക്ഷൻ 206 എഎ പ്രകാരം പാൻ അല്ലെങ്കിൽ ആധാർ കാർഡ് സമർപ്പിക്കേണ്ടതില്ല. 2019-20 സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ബാധകമല്ല.
ഉയർന്ന നികുതി നിരക്ക്
നിങ്ങളുടെ വരുമാനം നികുതി അടയ്‌ക്കേണ്ട ബ്രാക്കറ്റിൽ ഉൾപ്പെടുകയും നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ നിങ്ങളുടെ തൊഴിലുടമയ്ക്ക് നൽകാതിരിക്കുകയും ചെയ്താൽ ടിഡിഎസ് 20% അല്ലെങ്കിൽ അതിലും ഉയർന്ന നിരക്കിൽ കുറയ്ക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. സെക്ഷൻ 192 പ്രകാരം ടിഡിഎസിനായി വരുമാനം കണക്കാക്കുന്ന ജീവനക്കാർക്ക് നികുതി നൽകാവുന്ന പരിധിക്കു താഴെയാണെങ്കിൽ, ഒരു നികുതിയും കുറയ്ക്കില്ല. എന്നാൽ തൊഴിലുടമയ്ക്ക് പാൻ നൽകാതിരുന്നാൽ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ഉയർന്ന നികുതി നിരക്ക് ഈടാക്കും.
പാനും ആധാറും പരസ്പരം മാറ്റി ഉപയോഗിക്കാം
പാനും ആധാറും പരസ്പരം മാറ്റി ഉപയോഗിക്കാമെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതായത് ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറായ പാനിന് പകരമായി നിങ്ങൾക്ക് 12 അക്ക ആധാർ നമ്പർ ഉദ്ധരിക്കാൻ കഴിയും. എന്നാൽ അങ്ങനെ ചെയ്യുണമെങ്കിൽ നിങ്ങൾ ഇവ രണ്ടും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
തെറ്റിയാൽ പിഴ
പാനിന് പകരമായി നിങ്ങളുടെ ആധാർ നമ്പർ നൽകുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തെറ്റായ നമ്പർ നൽകുന്നത് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഇടാക്കാവുന്ന തെറ്റാണ്. നിങ്ങൾ ഒന്നിലധികം ഫോമുകളിൽ തെറ്റായ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് കൂടുതൽ പണം പിഴയായി നൽകേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications