പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ എത്രമാത്രം കഠിനമായി അധ്വാനിക്കും? എങ്ങനെയാണ് എളുപ്പത്തില്‍ പണം നേടുവാന്‍ സാധിക്കുക? അതിനായി വല്ല മാര്‍ഗവും ഉണ്ടോ? വീട്ടില്‍ വെറുതേ ഇരുന്ന് ധാരാളം പണം നേടുവാന്‍ ഒരു വഴിയുണ്ടെന്ന് പറഞ്ഞാല്‍ നി
പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ എത്രമാത്രം കഠിനമായി അധ്വാനിക്കും? എങ്ങനെയാണ് എളുപ്പത്തില്‍ പണം നേടുവാന്‍ സാധിക്കുക? അതിനായി വല്ല മാര്‍ഗവും ഉണ്ടോ? വീട്ടില്‍ വെറുതേ ഇരുന്ന് ധാരാളം പണം നേടുവാന്‍ ഒരു വഴിയുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ഇനി അത് വിശ്വസിക്കണം. വിശ്വസിച്ചേ മതിയാകൂ. വീട്ടില്‍ വെറുതേ ഇരുന്ന്, യാതൊന്നും ചെയ്യാതെ തന്നെ പണം നേടാം. അതും ലക്ഷങ്ങള്‍ വരെ.

ഫോട്ടോ: കടപ്പാട്
പഴയ സാധനങ്ങള്‍ സൂക്ഷിയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങളെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കും. കാലപ്പഴക്കം ചെല്ലും തോറും ഓരോ വസ്തുക്കളും ആന്റിക് ഗണത്തിലേക്ക് മാറുകയാണ്. അതോടെ അവയുടെ മൂല്യവും കുത്തനെ വര്‍ധിക്കും. പഴയ നാണയങ്ങളും കറന്‍സികളും ഇതില്‍ നിന്നും വിഭിന്നമല്ല. നിങ്ങളുടെ വീട്ടില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ നാണയങ്ങളും കറന്സികളുമുണ്ടെങ്കില് അവയെ ഉപയോഗപ്പെടുത്തിക്കൊണ്ട് എങ്ങനെ പണം സാമ്പാദിക്കാം എന്നാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്.
ഇന്ത്യയിലെ പഴയ കോയിനുകള്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്. അത്തരത്തില്‍ നിങ്ങളുടെ പക്കലുള്ള കോയിനുകളും വില്‍പ്പനയ്ക്ക് വച്ചാല്‍ ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തും. ഉപയോഗശൂന്യമെന്ന് കരുതി നിങ്ങള്‍ ഉപേക്ഷിച്ച ആ പഴയ കോയിന് നിങ്ങള്‍ക്ക് പതിനായിരങ്ങളും ലക്ഷങ്ങളും നേടിത്തരികയും ചെയ്യും. നിങ്ങളുടെ പക്കല്‍ പഴയ 50 പൈസ കോയിന് ഉണ്ടെങ്കില്‍ അതുപയോഗിച്ച് നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാം. എന്നാല്‍ കോയിന് അത്രയും മൂല്യം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ അതിന് ചില പ്രത്യേകതകളും ഉണ്ടായിരിക്കേണ്ടതുണ്ട്.
2011ല്‍ പുറത്തിറക്കിയ 50 പൈസ കോയിന് ആയിരിക്കണമെന്നാണ് ഇവിടുത്തെ നിബന്ധന. ഇത്തരം 50 പൈസ സ്റ്റീല്‍ കോയിനുകള്‍ 1 ലക്ഷം രൂപയ്ക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഒഎല്‍എക്സില്‍ വില്‍പ്പന നടത്തുന്നത്. പേഴ്സിലോ പഴയ നാണയക്കുടക്കുകയിലോ തപ്പി 50 പൈസാ കോയിന് കൈയ്യില്‍ ഉണ്ടോ എന്ന് നോക്കിക്കോളൂ. ഉണ്ടെങ്കില്‍ കണ്ചിമ്മി തുറക്കുന്ന വേഗത്തില്‍ നിങ്ങള്‍ക്ക് ലക്ഷപ്രഭുവാകാം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഴയ നാണയങ്ങളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പഴയ കോയിനുകളും കറന്‍സികളും കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചതിന് സമാനമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങള്‍ക്കാണ് പല പഴയ അപൂര്‍വ നാണയങ്ങളും വില്‍ക്കപ്പെടുന്നത്. ഒന്നും ചെയ്യാതെ ഒറ്റയടിക്ക് ധനവാനാന് സാധിക്കുന്ന മാര്‍ഗമാണ് പഴയ കോയിനുകളുടെ വില്‍പ്പന എന്നതിനാല്‍ പലരും ഇതിലേക്ക് വേഗത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.
ഇന്ത്യന്‍ കോയിനുകളും കറന്‍സികളും ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ അവയ്ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. പഴയ കറന്‍സികളുടേയും നോട്ടുകളുടേയും അച്ചടിയിലോ, നിര്‍മിതിയിലോ സംഭവിച്ചിരിക്കുന്ന ചില പിഴവുകളോ മാറ്റങ്ങളോ ലക്ഷങ്ങള്‍ ഇപ്പോള്‍ കൈയ്യിലെത്തിച്ചു തരും.
പഴയ ഒരു രണ്ട് രൂപാ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നേടിത്തരുക അഞ്ച് ലക്ഷേ രൂപയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 1994ല്‍ പുറത്തിറക്കിയ കോയിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന്റെ പുറകില്‍ മുദ്രണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ പതാകയാണ് ഈ നാണയത്തെ സവിശേഷമാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറില്‍ 2 രൂപയുടെ ഈ പഴയ കോയിന് 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്ക്കാന് വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications