കൊച്ചി: ആറ് ബാങ്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ലയിക്കുകയാണ്. ഇവയുടെ ഐഎഫ്എസ്സി കോഡില്‍ മാറ്റം വരും. ചില ബാങ്കുകളുടേത് ഏപ്രില്‍ ഒന്നിനും മറ്റു ചില ബാങ്കുകളുടെത് മെയ്, ജൂലൈ മാസങ്ങളിലുമാണ് മാറുക. ഇനി ഇടപാട് നടത്തുന്നവര്‍ പുതിയ ഐഎഫ്എസ്സി കോഡാണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല, പഴയ ചെക്ക് ബുക്കുകളും മാറ്റണം. അറിയാം കൂടുതല്‍ വിവരങ്ങള്‍...

ഓറിയന്റര്‍ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക്, കേര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, സിന്റിക്കേറ്റ് ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് മറ്റു മൂന്ന് ബാങ്കുകളില്‍ ലയിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയിലാണ് ലയിക്കുക. ഇടപാടുകള്‍ക്ക് ഇനി പുതിയ ഐഎഫ്എസ്സി കോഡാണ് ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശമുണ്ട്.
2020 ഏപ്രിലിലാണ് ആറ് ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. ഓറിയന്റര്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. ആന്ധ്ര ബാങ്കും കോര്പറേഷന് ബാങ്കും യൂണിയന് ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലാണ് ലയിച്ചത്. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിച്ചു.
ഈ ബാങ്കുകളില്‍ അക്കൗണ്ടുണ്ടായിരുന്നവര്‍ ചെക്ക് ബുക്കുകള്‍ മാറ്റിവാങ്ങണം. പഴയത് ഏപ്രില്‍ ഒന്ന് മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഏത് ബാങ്കിലാണോ ലയിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തിയാണ് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങേണ്ടത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ബാങ്കുകളില്‍ നേരിട്ടെത്തി അന്വേഷിക്കുന്നത് നന്നാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications