ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 7.3 ശതമാനമാക്കി ഉയര്‍ത്തിയിരിക്കയാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). മികച്ച മൂന്നാംപാദ കോര്‍പറേറ്റ് വരുമാനവും നാലാം പാദത്തില്‍ ദൃശ്യമാകുന്ന മുന്നേറ്റവുമാണ് കാരണം. യുഎസ് ഏര്‍പ്പെടുത്തിയ തീരുവയെ മറികടക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്കില്‍ ഫണ്ട് പറഞ്ഞു. നിലവിലെ പ്രവചനം മുന്പുള്ളതിനെ അപേക്ഷിച്ച് 0.7 ശതമാനം കൂടുതലാണ്. 2026 ലും 2027 ലും വളര്‍ച്ച 6.4 ശതമാനത്തില്‍ ഒതുങ്ങുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വളര്‍ന്നുവരുന്ന വിപണികളില്‍ ഇന്ത്യ മുന്നില്‍
2026 ലും 2027 ലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുവരുന്ന വിപണികളെ മറികടക്കുകയും ഏഷ്യയുടെ 5 ശതമാനം വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കുകയും ചെയ്യും. യഥാക്രമം 3.3 ശതമാനം, 3.2 ശതമാനം എന്നിങ്ങനെയാണ് ഈ വര്‍ഷങ്ങളില്‍ ആഗോള വളര്‍ച്ച കണക്കാക്കപ്പെടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് 2026 ല്‍ 2.4 ശതമാനവും ചൈന 4.5 ശതമാനവും യൂറോ ഏരിയ 1.3 ശതമാനവും മിതമായ വളര്‍ച്ച നിലനിര്‍ത്തും. കൃത്രിമ ബുദ്ധിയുടെ വ്യാപനവും മെച്ചപ്പെടുത്തലുകളും ഉത്തേജകങ്ങളാണ്.
കോര്‍പറേറ്റ് വരുമാനത്തില്‍ പുരോഗതി
ഇന്ത്യയില്‍ കോര്‍പറേറ്റ് വരുമാനം വീണ്ടെടുത്തതായി അന്തര്‍ദ്ദേശീയ നാണയ നിധി നിരീക്ഷിച്ചു. യുഎസ് തീരുവ കാരണമുള്ള വ്യാപാര തടസ്സങ്ങളെ മറികടക്കാനുള്ള ശേഷി രാജ്യം പ്രകടമാക്കി. വ്യാപാര പിരിമുറുക്കങ്ങള്‍ ലഘൂകരിക്കല്‍, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന സാമ്പത്തിക ഉത്തേജനം, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങള്‍, വ്യാപാര തടസ്സങ്ങള്‍ ലഘൂകരിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ ചടുലത, വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകളിലെ മെച്ചപ്പെട്ട നയ ചട്ടക്കൂടുകള്‍ എന്നിവ മറ്റ് പിന്തുണാ ഘടകങ്ങളാണ്. തീരുവകളെ പ്രതിരോധിക്കാനായി വേഗത്തില്‍ വ്യാപാര ഉടമ്പടികള്‍ തീര്‍പ്പാക്കാനായി. ലാഭക്ഷമത വര്‍ദ്ധന നിക്ഷേപകരുടെ ആത്മവിശ്വാസം പുന:സ്ഥാപിക്കുകയും വിപണിയെ സ്ഥിരപ്പെടുത്തുകയും ചെയ്യും.
പണപ്പെരുപ്പം
ആഗോള പണപ്പെരുപ്പം 2026 ല്‍ 3.8 ശതമാനമായും 2027 ല്‍ 3.4 ശതമാനമായും കുറയുമെന്ന് ഐഎംഎഫ് പ്രവചിച്ചു. ഗണ്യമായ ഇടിവിന് ശേഷം ഇന്ത്യയുടെ പണപ്പെരുപ്പം ലക്ഷ്യ നിലയിലേക്ക് തിരികെ നീങ്ങും.ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും എഐ മേഖലയുടെ വരുമാന വളര്‍ച്ച കുറവും അപകട സാധ്യതകളാണ്. ഇത് നിക്ഷേപകരുടെ താല്പര്യത്തെ ഹനിക്കും. വന്‍ നേട്ടത്തിന് ശേഷം യുഎസ് ഓഹരികള്‍ ഇടിയാനുള്ള സാധ്യതയും ഫണ്ട് കാണുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
