ഇന്ത്യയിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഉള്ളി പ്രതിസന്ധിയ്ക്ക് ഉടൻ വിരാമമിടുമെന്ന് സൂചന. അടുത്ത മാസം മുതൽ പുതിയ ഉള്ളി വിപണിയിലെത്തുമെന്നും സവാള, ഉള്ളി വിലകൾ കുറയുമെന്നുമാണ് സൂചന. ഇന്ത്യയിലെ വലിയ മൊത്തക്കച്ചവട വിപണികളിൽ വില ജനുവരി പകുതി മുതൽ കിലോഗ്രാമിന് 20-25 രൂപ വരെ ഇടിഞ്ഞേക്കുമെന്ന് മഹാരാഷ്ട്രയിലെ ലസൽഗാവിലെ കാർഷികോൽപ്പന്നങ്ങൾക്കായുള്ള സർക്കാർ മൊത്തവ്യാപാര വിപണിയായ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ഡയറക്ടർ ജയ്ദത്ത സീതാറാം ഹോൾക്കർ അഭിപ്രായപ്പെട്ടു.
പുതിയ ഉള്ളി വിളവെടുപ്പ് നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഉള്ളിയുടെ വിലക്കയറ്റം ഭക്ഷ്യവിലക്കയറ്റത്തിനും ഉള്ളി മോഷണത്തിനും വരെ കാരണമായതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ കറികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഉള്ളി. അതിനാലാണ് ഭക്ഷണത്തിന്റെയും വില ഉയർന്നത്.

രാജ്യം സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വർഷം, കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായി കൃഷി നാശം സംഭവിച്ചു. സംഭരണ ശേഖരങ്ങൾ വളരെ കനത്ത മഴയിൽ നശിച്ചുവെന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിലെ വിസിറ്റിംഗ് സീനിയർ ഫെലോ സിറാജ് ഹുസൈൻ പറഞ്ഞു.
കയറ്റുമതി നിരോധിക്കുക, പൂഴ്ത്തിവയ്പ്പ് നിയന്ത്രിക്കുക, ഇറക്കുമതി വർദ്ധിപ്പിക്കുക എന്നിവയിലൂടെ വില നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചുവെങ്കിലും ഡിസംബർ 27 വരെ വില നിലവിലെ രീതിയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ജൂൺ, ജൂലൈ മാസങ്ങളിലെ 15 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി മൊത്ത വില കിലോഗ്രാമിന് 80 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications