ഓപ്പറേഷൻ സിന്ദൂർ: കഴിഞ്ഞ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ എന്തു സംഭവിച്ചു? ചരിത്രം ഇതാ

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശക്തമായി തുടരുന്നു. ഇന്ന് പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂർ 2025 ഒരു തുടക്കം മാത്രം. രാജ്യത്തെ യുദ്ധ സമാന അന്തരീക്ഷങ്ങൾ ഇതാദ്യമായല്ല സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഏപ്രിൽ 22നായിരുന്നു പഹൽ​ഗാമിൽ രാജ്യത്തിൻ്റെ നൊമ്പരമായി മാറിയ ആക്രമണം നടന്നത്. അതിനു ശേഷം പിന്നീട് പല തരത്തിലുള്ള പ്രതിസന്ധികളാണ് സംഭവിക്കുന്നത്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ ആഭ്യന്തര സൂചികകളെല്ലാം അപ്രതീക്ഷിത കയറ്റിറക്കങ്ങൾക്ക് കാരണമാവുന്നു. കഴിഞ്ഞ വ്യാപാര സെഷനിലും ഇടിവുണ്ടായി. ഇന്നത്തെ ഓപ്പറേഷൻ സിന്ദൂർ നിക്ഷേപകർക്കിടയിൽ പുതിയ ആശങ്കകൾ സൃഷ്ടിച്ചാൽ തീർച്ചയായും ഇന്നും സൂചികകളായ സെൻസെക്സും നിഫ്റ്റിയും വീഴും.

ഇന്നലെ സെൻസെക്സ് 156 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 80,641 ലും, നിഫ്റ്റി 82 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 24,379.60 ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ്-ക്യാപ്, സ്മോൾ-ക്യാപ് വിഭാഗങ്ങൾക്ക് കൂടുതൽ കനത്ത നഷ്ടം നേരിടേണ്ടി വന്നു.

"ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ നിക്ഷേപകർ ജാഗ്രത പുലർത്തുന്നതിനാൽ സമീപകാല സെഷനുകളിൽ ആഭ്യന്തര വിപണി ഏകീകരിക്കപ്പെട്ടു. മാത്രമല്ല മാർച്ച് പാദത്തിലെ ദുർബലമായ വരുമാന വളർച്ച വിപണിയെ കൂടുതൽ ബാധിച്ചു," ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായർ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ: കഴിഞ്ഞ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ എന്തു സംഭവിച്ചു?

കഴിഞ്ഞ അഞ്ച് സംഘർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ എങ്ങനെ ബാധിച്ചു?

ചരിത്രം പരിശോധിച്ചാൽ ഇന്ത്യൻ ഓഹരി വിപണി ഭൂരാഷ്ട്രീയ സംഘർഷങ്ങളെ ശക്തമായി ചെറുക്കാനുള്ള കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് വ്യക്തമായി മനസിലാക്കാം. പ്രധാനമായും അതിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ കാരണമാണിത് എന്നാണ് ജിയോജിത് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിലെ വിനോദ് നായർ പറയുന്നത്.

"ഇന്ത്യയുടെ ചരിത്രപരമായ പ്രകടനത്തെ അടിസ്ഥാനമാക്കി, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ രീതി കണക്കിലെടുക്കുമ്പോൾ, ഭൗമരാഷ്ട്ര പ്രതിസന്ധികളിൽ ശക്തമായ പ്രതിരോധശേഷി ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ദീർഘകാല നിക്ഷേപകർക്ക്, ദീർഘകാല നേട്ടത്തിനായി കൂടുതൽ ഇടിവുകൾ ഉണ്ടാകുമ്പോൾ ഗുണനിലവാരമുള്ള ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമായി ഇതിനെ കാണുന്നത് നല്ലതാണ്" വിനോദ് കൂട്ടിച്ചേർത്തു.

ഇന്ത്യ- പാക് സംഘർഷങ്ങളും ഓഹരി വിപണിയുടെ പ്രതികരണവും:

  • 2019 ലെ പുൽവാമ ആക്രമണം

2019 ലെ പുൽവാമ ആക്രമണത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി തകർന്നു. ഫെബ്രുവരി 14 മുതൽ മാർച്ച് 1 വരെ ഇന്ത്യൻ സൂചികകൾ 1.8 ശതമാനത്തിലധികം ഇടിഞ്ഞു.

  • 2016 ലെ ഉറി ആക്രമണവും സർജിക്കൽ സ്ട്രൈക്കുകളും

2016 സെപ്റ്റംബർ 18ന് ജമ്മു കശ്മീരിലെ ഉറിക്ക് സമീപമുള്ള ഒരു ഇന്ത്യൻ സൈനിക താവളത്തിൽ തീവ്രവാദികൾ ആക്രമണം നടത്തി. ഇതിനെതിരെ കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള തീവ്രവാദ ലോഞ്ച് പാഡുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തി പ്രതികരിച്ചു. അതിനാൽ സെപ്റ്റംബർ 18 നും സെപ്റ്റംബർ 26 നും ഇടയിൽ ഇന്ത്യൻ വിപണി രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

  • 2008ലെ മുംബൈ ഭീകരാക്രമണം

2008-ൽ മുംബൈ ഭീകരാക്രമണം നടന്നു. ആക്രമണ സമയത്തും ഇന്ത്യൻ ഓഹരി വിപണി ഒരു പോസിറ്റീവ് നേട്ടമുണ്ടാക്കി. ആക്രമണത്തിന്റെ രണ്ട് ദിവസങ്ങളിൽ സെൻസെക്സ് ഏകദേശം 400 പോയിന്റും നിഫ്റ്റി 100 പോയിന്റും ഉയർന്നു.

  • 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം

2001-ൽ ഇന്ത്യൻ പാർലമെന്റിനു നേരെയുണ്ടായ ആക്രമണം ആഭ്യന്തര സൂചികകളെ തകർത്തു. എന്നാൽ പിന്നീട് സെൻസെക്സും നിഫ്റ്റിയും ആ നഷ്ടം തിരിച്ചുപിടിച്ചു. അന്ന് സെൻസെക്സ് 0.7 ശതമാനം താഴ്ന്നപ്പോൾ നിഫ്റ്റി 0.8 ശതമാനം താഴ്ന്നു.

  • 1999 ലെ കാർഗിൽ യുദ്ധം

കാർഗിൽ യുദ്ധകാലത്ത് 1999 മെയ് 3 മുതൽ 1999 ജൂലൈ 26 വരെ ഇന്ത്യൻ ഓഹരി വിപണി 0.8 ശതമാനം നേരിയ ഇടിവുണ്ടാക്കി. എങ്കിലും ശക്തമായ പ്രതിരോധ ശേഷിയും പ്രകടിപ്പിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X