ഓപ്പറേഷൻ സിന്ദൂർ 2025: ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതിരോധ ഓഹരികൾ ശ്രദ്ധയാകർഷിക്കുമോ?

രാജ്യത്തെ നടുക്കിയ ഭീകരാക്രമണമായിരുന്നു ഏപ്രിൽ 22ന് ജമ്മു കാശ്മീരിലെ പഹൽ​ഗാമിൽ നടന്നത്. ഈ ആക്രമണത്തിനു ശേഷം രാജ്യത്ത് നിരവധി പ്രതിസന്ധികളാണ് അരങ്ങേറിയത്. പാക്കിസ്ഥാനെതിരെ ഇന്ത്യ സമാധാന ചർച്ചയ്ക്ക് ഒരുങ്ങിയില്ല എന്നു മാത്രമല്ല, ഇന്ത്യക്കെതിരെ ആഞ്ഞടിച്ചതിന് തിരിച്ചടിക്കുകയും ചെയ്തു. ഇതിൻ്റെ ഭാ​ഗമായി ഇന്ന് മെയ് 7 ന് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന കേന്ദ്രങ്ങളെല്ലാം ആക്രമിച്ചു.

അവിടെ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും പഹൽ​ഗാമിലെ ആ നെഞ്ചുരുകിയ സംഭവം നടന്നതും. ഇന്ത്യയിലെ ഈ യുദ്ധ സമാനമായ അന്തരീക്ഷം ഓഹരി വിപണികൾക്ക് ​പ്രതികൂലമായി ബാധിക്കുമോ? ഒരു വലിയ യുദ്ധം സംഭവിച്ചാൽ സാമ്പത്തിക രം​ഗത്ത് അപ്രതീക്ഷിത സംഭവ വികാസങ്ങൾ ഉണ്ടാവും. ഇന്ന് നിലവിൽ ഇന്ത്യൻ ഓഹരി വിപണി തുറന്നു പ്രവർത്തിക്കും. എന്നാൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ നിരവധി ഓഹരികൾ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് നിങ്ങൾ ഓഹരികൾ വാങ്ങാനോ വിൽക്കാനോ പദ്ധതിയിടുന്നുണ്ടോ? എന്നാൽ ചില ഓഹരികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഇന്ന് ശ്ര​ദ്ധിക്കപ്പെടാൻ സാധ്യതയുള്ള പ്രധാന ഓഹരികൾ ഇതെല്ലാമാണ്;

എച്ച്എഎൽ, ഭാരത് ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള പ്രതിരോധ ഓഹരികൾ, മസഗോൺ ഡോക്ക് കപ്പൽ നിർമ്മാതാക്കൾ, ഭാരത് ഡൈനാമിക്സ്, കൊച്ചിൻ കപ്പൽശാല ഭാരത് ഫോർജ് എന്നിവ ശ്രദ്ധാകേന്ദ്രത്തിൽ തുടരാൻ സാധ്യതയുണ്ട്.

ഓപ്പറേഷൻ സിന്ദൂർ 2025: ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതിരോധ ഓഹരികൾ ശ്രദ്ധയാകർഷിക്കുമോ?

ഓപ്പറേഷൻ സിന്ദൂർ: പ്രതിരോധ ഓഹരികൾ ശ്രദ്ധാകേന്ദ്രമായി തുടരാൻ സാധ്യതയുള്ളത് എന്തുകൊണ്ട്?

പ്രതിരോധ ഉപകരണങ്ങൾ, നിരീക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ ചെലവുകൾ വർദ്ധിക്കുമെന്ന പ്രതീക്ഷ കാരണം സൈനിക പ്രവർത്തനങ്ങൾ പലപ്പോഴും പ്രതിരോധ കമ്പനികളിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പക്ഷേ ഇന്ന് ഓഹരി വിപണി തുറന്നാൽ ഏതെല്ലാം ഓഹരികൾ ശ്രദ്ധിക്കപ്പെടുമെന്ന വ്യക്തമാവും. എങ്കിലും പ്രതിരോധ മേഖലക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുെന്നാണ് നിലവിലെ സാഹചര്യത്തിലൂടെ വ്യക്തമാവുന്നത്.

ഇന്നത്തെ വിപണി..

പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാ​ഗമായി ഇന്ത്യൻ ഓഹരി വിപണി സൂചികകളായ നിഫ്റ്റി 50 , ബിഎസ്ഇ സെൻസെക്സ് എന്നിവ ബുധനാഴ്ച നഷ്ടത്തിൽ തുറക്കാൻ സാധ്യതയുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ യുദ്ധ സമാനമായി അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇതോടെ നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ ചൊവ്വാഴ്ച ഓഹരി വിപണികൾ ദുർബലമായി.

ഓപ്പറേഷൻ സിന്ദൂറിൻ്റെ കൂടുതൽ വിവരങ്ങൾ..

ഓപ്പറേഷൻ സിന്ദൂരിന് കീഴിൽ മൊത്തം 9 സ്ഥലങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്.
"ഞങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമാി പദ്ധതിയിട്ടിരിക്കുന്നതാണ്. അതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഓപ്പറേഷൻ നടത്തുന്നത്. മാത്രമല്ല ഞങ്ങൾ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. ശരിയായ ലക്ഷ്യ സ്ഥാനങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്."പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓപ്പറേഷൻ നടപ്പിലാക്കിയത്. ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി ആവശ്യമായിരുന്നു. "ഈ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ തിരിച്ചടി നൽകമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു," എന്നാണ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. 'ഓപ്പറേഷൻ സിന്ദൂർ'നെ കുറിച്ച വിശദമായ വിശദീകരണം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടിട്ടുള്ള സൈറ്റുകളുടെ പൂർണ്ണ ലിസ്റ്റ് ഇതാ...

ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹ്, തെഹ്‌റ കലാനിലെ സർജൽ, കോട്‌ലിയിലെ മർകസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാൽ ക്യാമ്പ് എന്നിവയായിരുന്നു ഓപ്പറേഷനിൽ ലക്ഷ്യം വച്ചത്.

മർദിക്കിലെ മർകസ് തയ്ബ, ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വവായ് നല്ല ക്യാമ്പ്, കോട്‌ലിയിലെ മകാസ് റഹീൽ ഷാഹിദ്, സിയാൽകോട്ടിലെ മെഹ്മൂന ജോയ എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X