എലോൺ മസ്ക്കിന്റെ വിചിത്രമായ ട്വീറ്റ് കാരണം ടെസ്ലയുടെ വിപണി മൂല്യം മണിക്കൂറുകൾക്കുള്ളിൽ 14 ബില്യൺ ഡോളർ കുറഞ്ഞു. ഇതിനെ തുടർന്ന് ടെസ്ലയുടെ ബോർഡിൽ നിന്നും സിഇഒ സ്ഥാനത്ത് നിന്നും എലോൺ മസ്ക്കിനെ നീക്കം ചെയ്യാൻ സാധ്യത. മസ്ക്കിന്റെ ട്വീറ്റിന് ശേഷം ടെസ്ലയുടെ ഓഹരി വില വെള്ളിയാഴ്ച 12 ശതമാനം ഇടിഞ്ഞു. 10.3 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്. എന്താണ് മസ്ക്കിന്റെ വിവാദമായ ട്വീറ്റ് എന്നല്ലേ?
വിവാദ ട്വീറ്റ്
കമ്പനിയുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്നാണ് എലോൺ മസ്ക്ക് ട്വീറ്റ് ചെയ്തത്. "ടെസ്ല സ്റ്റോക്ക് വില വളരെ ഉയർന്നതാണ് (എന്റെ അഭിപ്രായത്തിൽ)" എന്നായിരുന്നു എലോൺ മസ്ക്കിന്റെ ട്വീറ്റ്. "Tesla stock price is too high imo (in my opinion)" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടെസ്ല സ്റ്റോക്ക് ഓഹരി വില 760.23 എന്ന നിലയിലായിരുന്നു. എന്നാൽ ട്വീറ്റിന് ശേഷം ഓഹരി വില 717.64 എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞു.
2018ലെ ട്വീറ്റ്
ടെസ്ലയിലുള്ള എലോൺ മസ്ക്കിന്റെ ഓഹരികളിലും 3 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. 2018 ഓഗസ്റ്റിലും ഇത്തരത്തിൽ വിവാദമായ ട്വീറ്റ് എലോൺ മസ്ക്ക് നടത്തിയിരുന്നു. "going private, funding secured" എന്നാണ് അന്ന് മസ്ക്ക് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെ തുടർന്ന് ടെസ്ല ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മസ്കിനെ നീക്കം ചെയ്തിരുന്നു. മസ്ക്കിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഓഗസ്റ്റ് 7 ന് ടെസ്ലയുടെ ഓഹരി വില ആറ് ശതമാനത്തിലധികം ഉയരാൻ കാരണമായി, ഇത് വിപണിയിൽ കാര്യമായ തകർച്ചയ്ക്കും പിന്നീട് കാരണമായി.
അനുമതി തേടിയില്ല
ആദ്യ ട്വീറ്റിന് മുമ്പ് ടെസ്ലയുടെ വിപണി മൂല്യം 141 ബില്യൺ ഡോളറായിരുന്നു പിന്നീട് ഇത് 127 ബില്യൺ ഡോളറായി കുറഞ്ഞു. ഒരു ഉപയോക്താവ് മസ്കിനോട് ട്വീറ്റിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്. കമ്പനിയുടെ സെക്യൂരിറ്റികളെക്കുറിച്ച് ട്വീറ്റുകളിൽ പരാമർശിക്കുന്നതിന് മുമ്പ് മുൻകൂർ അനുമതി തേടേണ്ടതാണ്.
ലോക്ക്ഡൌണിന് എതിരെ
കോവിഡ് രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരെ പരസ്യ എതിര്‍പ്പുമായി ടെസ്ല മേധാവിയും ശതകോടീശ്വരനുമായ എലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യം തകര്‍ക്കുന്ന ഫാസിസ്റ്റ് തീരുമാനമെന്നാണ് മസ്ക് ലോക്ഡൗണിനെ വിശേഷിപ്പിച്ചത്. ഇത് സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും മസ്ക് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ദേഷ്യത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. വീടുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജനങ്ങളെ അറസ്റ്റു ചെയ്യുകയാണ്. ഇത് ഫാസിസമാണ്. ജനാധിപത്യമല്ല. ഇതല്ല സ്വാതന്ത്ര്യം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കൂ' എന്നും മസ്ക് പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications