കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും ഒരേ വിലയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. 37360 രൂപയാണ് കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവന്റെ വില. ഇന്നും അതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 37680 രൂപയാണ്. ഡിസംബർ 21, 28 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില ഡിസംബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.
എംസിഎക്സിലെ വില
ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് താഴ്ന്നg. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.08 ശതമാനം ഇടിഞ്ഞ് 50,097 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.12 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 68,531 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണ വിലയിൽ ഇടിവ് തുടരുകയായിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, യുഎസ് ഡോളറിന്റെ ദുർബലത ഇന്ന് സ്വർണ വില ഉയരാൻ കാരണമായി. സ്വർണ വില ഇന്ന് 0.2 ശതമാനം ഉയർന്ന് 1,897.67 ഡോളറിലെത്തി. വിലയേറിയ ലോഹം ഈ വർഷം ഏകദേശം 24% ഉയർന്നു. ഇത് 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ്. യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യയിൽ സ്വർണ വില 27 ശതമാനം ഉയർന്നു.
മറ്റ് ലോഹങ്ങൾ
ഇന്ത്യ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. സ്‌പോട്ട് സിൽവർ വില ഔൺസിന് 26.6448 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഈ വർഷം വെള്ളി വിലയിൽ 49 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്ലാറ്റിനം വില 0.1 ശതമാനം ഉയർന്ന് 1,066.91 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഉയർന്ന് 2,366.01 ഡോളറിലുമെത്തി.
സോവറിൻ ഗോൾഡ് ബോണ്ട്
നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്ന ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ ജനുവരി 1 ന് അവസാനിക്കും. ഒരു ഗ്രാം സ്വർണത്തിന്റെ ഇഷ്യു വില റിസർവ് ബാങ്ക് 5,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴിപണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
