കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പ്രാദേശിക ഭക്ഷണങ്ങളുടെ വില ഇരട്ടിയാക്കി. മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ അപ്പം പുട്ട്, മുട്ട കറി, പഴിപൊരി തുടങ്ങി നിരവധി സാധനങ്ങൾ പ്രാദേശിക മെനുവിൽ തിരിച്ചെത്തിയെങ്കിലും വില ഇരട്ടിയായി. നേരത്തെ 35 രൂപയ്ക്ക് ലഭിച്ചിരുന്ന ഭക്ഷണത്തിന് ഇപ്പോൾ 75 രൂപ നൽകണം. എട്ട് രൂപ വിലയുണ്ടായിരുന്ന ലഘുഭക്ഷണത്തിന് ഇപ്പോൾ 15 രൂപയാണ് വില.
പ്രാദേശിക ഭക്ഷണം
നേരത്തെ ഐആർസിടിസി മെനുവിൽ നിന്ന് ചില കേരള ഭക്ഷണങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. കേരളത്തിലെ പ്രാദേശിക ഭക്ഷണങ്ങളായ അപ്പം, മുട്ട കറി, പൊറോട്ട, പുട്ട്, പഴംപൊരി, ഇലയട, കൊഴുകട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ തുടങ്ങിയവയെ റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഐആർസിടിസി പിന്നീട് മെനു പുന:സ്ഥാപിച്ചു. ബോണസ് എന്ന നിലയിൽ, ഐആർസിടിസിയിൽ ഒരു ഫിഷ് കറി ഓപ്ഷൻ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.
ഹൈബി ഈഡന്റെ ഇടപെടൽ
റെയിൽവേ മെനുവിൽ നിന്നും കേരള ലഘുഭക്ഷണങ്ങൾ ഒഴിവാക്കാനുള്ള മുൻ തീരുമാനം പിൻവലിക്കാനുള്ള ഐആർസിടിസിയുടെ ഔദ്യോഗിക തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിന്റെ വികാരമാണ് താൻ ചെയർമാൻ എം.പി മാളിനെ അറിയിച്ചതെന്നും ഐആർസിടിസി അധികൃതർ പരിഷ്കരിച്ച പുതിയ മെനു തനിയ്ക്ക് കൈമാറിയെന്നും ബോണസായി ഫിഷ് കറി കൂടി ലഭിച്ചുവന്നും എറണാകുളം എം.പി ഹിബി ഈഡൻ ബുധനാഴ്ച ട്വീറ്റ് ചെയ്തു. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും ഐആർസിടിസി ചെയർമാൻ എം പി മാളിനും കത്ത് അയച്ചുകൊണ്ടാണ് ഈഡൻ ഈ വിഷയം ഏറ്റെടുത്തിരുന്നത്.
യാത്രക്കാരുടെ ആവശ്യം
യാത്രക്കാരിൽ നിന്നുള്ള ആവശ്യവും ലഭിച്ച പ്രാതിനിധ്യവും കണക്കിലെടുത്ത്, പ്രാദേശിക അഭിരുചിക്കനുസരിച്ച് കൂടുതൽ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രാദേശിക ഓഫീസുകൾക്ക് പൂർണ്ണ അംഗീകാരം നൽകിയിട്ടുണ്ടെന്നും. പ്രാദേശിക മുൻഗണനകൾ കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ നേരത്തെ വിളമ്പിയ എല്ലാ ഭക്ഷ്യവസ്തുക്കളും പുന .സ്ഥാപിക്കുമെന്നും ഐആർസിടിസ് വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
