നവരാത്രി സീസണിൽ ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 70 രൂപയായി ഉയർന്നു. ഉരുളക്കിഴങ്ങിന്റെ വിലയും കുത്തനെ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചില്ലറ വിൽപ്പന വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ദക്ഷിണേന്ത്യയുൾപ്പെടെ ഉള്ളി ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളിലെ മഴയെത്തുടർന്ന് ആസാദ്പൂർ മൊത്തക്കച്ചവട വിപണിയിൽ ഉള്ളി വിതരണം തടസ്സപ്പെട്ടു. ഉള്ളിയുടെ മൊത്ത വില 20-30 രൂപയിൽ നിന്ന് 45-55 രൂപയായി ഉയർന്നു.
വിതരണം കുറഞ്ഞു
മൊത്ത വിപണിയിൽ ഉള്ളി വിതരണം പകുതിയോളം കുറഞ്ഞുവെന്നും അത് ഉടൻ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും വ്യാപാരികൾ പറയുന്നു. വ്യാഴാഴ്ച ഉള്ളിയുടെ മൊത്ത നിരക്ക് കിലോയ്ക്ക് 40-60 രൂപയായിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് വരെ കിലോയ്ക്ക് 25-40 രൂപയായിരുന്നു വില. 10 ദിവസം മുമ്പ് 50 മുതൽ 60 വരെ ട്രക്കുകൾ ഉണ്ടായിരുന്ന ആസാദ്പൂർ വിപണിയിൽ 25 ഓളം ട്രക്ക് ഉള്ളി മാത്രമാണ് ദിവസവും വിതരണം ചെയ്യുന്നത്.
വില ഉയരാൻ കാരണം
മഹാരാഷ്ട്രയിലെയും കർണാടകയിലെയും കനത്ത മഴയെത്തുടർന്ന് സവാള വിളകൾ നശിക്കുകയും വിതരണത്തെ ബാധിക്കുകയും ചെയ്തതാണ് വില ഉയരാൻ കാരണം. സാധാരണ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പുതിയ ഉള്ളി ശേഖരം ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം സാധ്യമല്ല. അൽവാറിൽ നിന്ന് ഉള്ളി വിതരണം ഉടൻ ആരംഭിക്കുമെങ്കിലും വലിയ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ല.
നവരാത്രി സീസൺ
ഉള്ളിയുടെ വില കുറച്ചുകാലത്തേയ്ക്ക് എങ്കിലും ഉയർന്നേക്കാമെന്നാണ് വ്യാപാരികികളുടെ വിലയിരുത്തൽ. മൊത്തവിലയിലുണ്ടായ വർധന ദില്ലിയിലെയും എൻസിആറിലെയും റീട്ടെയിൽ വിപണികളിലും അലയടിക്കുന്നുണ്ട്. രോഹിണി, വസന്ത് കുഞ്ച്, ഈസ്റ്റ് ഡെൽഹി, ദ്വാരക, തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ വിപണികളിൽ ഉള്ളി കിലോയ്ക്ക് 60-70 രൂപയ്ക്കാണ് വിൽക്കുന്നത്. ഒൻപത് ദിവസത്തെ ഉത്സവത്തിൽ പല കുടുംബങ്ങളും ഉള്ളി കഴിക്കുന്നത് ഒഴിവാക്കുന്നതിനാൽ ഉള്ളി ആവശ്യം കുറയുന്ന കാലഘട്ടമാണ് നവരാത്രി. എന്നിരുന്നാലും, മികച്ച നിലവാരമുള്ള ഉള്ളി 70 രൂപയ്ക്കും അതിനുമുകളിലുമാണ് ഇപ്പോൾ വിൽക്കുന്നത്. ഇത് ഇനിയും വർദ്ധിച്ചേക്കാം.
ഉരുളക്കിഴങ്ങ് വില
അതേസമയം, 10 ദിവസം മുമ്പ് കിലോഗ്രാമിന് 25-35 രൂപ വരെയായിരുന്ന ഉരുളക്കിഴങ്ങിന്റെ മൊത്ത വില കിലോയ്ക്ക് 40-50 രൂപയായി ഉയർന്നതായി വ്യാപാരികൾ പറഞ്ഞു. ഒക്ടോബർ ആദ്യം ആരംഭിക്കുന്ന കർണാടകയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് വിതരണത്തെയും ഈ വർഷത്തെ മഴ ബാധിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പഞ്ചാബിൽ പെയ്ത മഴയെത്തുടർന്ന് ഉരുളക്കിഴങ്ങിന്റെ സംഭരണം കുറവായിരുന്നു. ദീപാവലി സമയത്ത് പഞ്ചാബിൽ നിന്ന് വിതരണം ആരംഭിക്കുമ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഉരുളക്കിഴങ്ങ് വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications