ദില്ലി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനത്തില്‍ വര്‍ദ്ധന. 12 ശതമാനത്തോളമാണ് വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്. 10.71 ലക്ഷം കോടി രൂപയാണ് ഈ ഇനത്തിലെ വരവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9.54 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഇതിനിടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തില്‍ എട്ട് ശതമാനം ഇടിവും രേഖപ്പെടുത്തി.

പരോക്ഷ നികുതിയിലെ മൊത്തം വനരുമാനത്തില് കാര്യമായ കുറവുണ്ടായെങ്കിലും അതേ വിഭാഗത്തില്‍ തന്നെയുള്ള ഇറക്കുമതി തീരുവയില്‍ 21 ശതമാനമാണ് വര്‍ദ്ധനയുണ്ടായത്. മുന്‍വര്‍ഷം ഈയിനത്തില്‍ ലഭിച്ച 1.09 ലക്ഷം കോടിയില്‍ നിന്ന് 1.32 ലക്ഷം കോടിയിലേക്കാണ് വരുമാനം ഉയര്‍ന്നത്. അതേസമയം, എക്സൈസ് തീരുവ, സേവന നികുതി എന്നിവയില്‍ നിന്ന് കുടിശിക ഉള്‍പ്പടെ 3.91 ലക്ഷം കോടിയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.45 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ മാത്രം 59 ശതമാനത്തിലേറെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ജിഎസ്ടി വരുമാനത്തിലെ ഇടിവ് തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എട്ട് ശതമാനാണ് ഇത്തവണ കുറവുണ്ടായത്. മുന്‍ വര്‍ഷത്തെ 5.99 ലക്ഷം കോടി രൂപയില്‍ നിന്ന് 5.48 ലക്ഷം കോടിയാണ് വരുമാനം കുറഞ്ഞത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കില്‍ രാജ്യം കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടതിനാലാണ് ജിഎസ്ടി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
