കഴിഞ്ഞ 10 ദിവസമായി പെട്രോൾ വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതോടെ പല നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 90 രൂപ കവിഞ്ഞു. വ്യത്യസ്തമായ നികുതി വ്യവസ്ഥകൾ കാരണം പെട്രോൾ വില വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ചില നഗരങ്ങളിൽ വില ലിറ്ററിന് 80 രൂപയിൽ താഴെയാണ്. പെട്രോൾ വില 90 രൂപ കടന്ന നഗരങ്ങളിൽ ഭോപ്പാൽ, മധ്യപ്രദേശിലെ ഇൻഡോർ, മഹാരാഷ്ട്രയിലെ ഔറംഗബാദ് എന്നിവ ഉൾപ്പെടുന്നു.
ഏറ്റവും ഉയർന്ന വില
ഭോപ്പാലിൽ നവംബർ 30 ലെ പെട്രോൾ നിരക്ക് ലിറ്ററിന് 90.05 രൂപയും ഡീസലിന് ലിറ്ററിന് 80.10 രൂപയുമാണ്. ഇൻഡോറിൽ പെട്രോൾ വില ലിറ്ററിന് 90.16 രൂപയും ഔറംഗബാദിൽ ലിറ്ററിന് 90.25 രൂപയുമാണ്.
ഏറ്റവും വില കുറവ്
നിലവിൽ പെട്രോൾ വില ഏറ്റവും കുറവ് ചണ്ഡിഗഡിലാണ്. ഇവിടെ പെട്രോൾ നിരക്ക് ലിറ്ററിന് 79.28 രൂപയാണ്. വഡോദരയിൽ (ഗുജറാത്ത്) ലിറ്ററിന് 79.42 രൂപയും സൂറത്തിൽ (ഗുജറാത്ത്) ലിറ്ററിന് 79.76 രൂപയും അഹമ്മദാബാദിൽ (ഗുജറാത്ത്) ലിറ്ററിന് 79.77 രൂപയുമാണ് വില.
മധ്യപ്രദേശിലെ വില
ലോകമെമ്പാടും കൊറോണ വൈറസ് ലോക്ക്ഡൗൺ ലഘൂകരിച്ചതിനെത്തുടർന്ന് ഡിമാൻഡ് വർദ്ധിച്ചതിനാൽ ക്രൂഡ് വില വർദ്ധിക്കുകയാണെന്ന് മധ്യപ്രദേശ് പെട്രോൾ പമ്പ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശിൽ മൂല്യവർധിത നികുതി നിരക്ക് (വാറ്റ്) മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 39 ശതമാനമായി ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മധ്യപ്രദേശിൽ പെട്രോളിന്റെ വില ഉയരാൻ കാരണമായി. മധ്യപ്രദേശിലെ മറ്റ് ചില നഗരങ്ങളിൽ ആദ്യമായി പെട്രോൾ വില 91 രൂപയെ മറികടന്നതായി സിംഗ് പറഞ്ഞു.
കേരളത്തിലെ വില
കേരളത്തിൽ പെട്രോളിന് ഒരു രൂപ 41 പൈസയും ഡീസലിന് രണ്ട് രൂപ 18 പൈസയുമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ വർധിച്ചത്. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 84.34 രൂപയാണ് വില. ഡീസലിന് 78.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 84.34 രൂപയും ഡീസലിന് 78.12 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 82.51 രൂപയാണ് വില. ഡീസലിന് 76.39 രൂപയും. കോഴിക്കോട് 82.86 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 76.75 രൂപയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
