ദില്ലി: വൈറ്റ് ഗുഡ്സ് ആയ എയർ കണ്ടീഷണറുകൾക്കും എൽഇഡി ലൈറ്റുകൾക്കുമായുള്ള 6,238 കോടി രൂപയുടെ ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം. ഈ ഖലയിലെപരിമിതികൾ തരണം ചെയ്ത്, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും , കാര്യക്ഷമത ഉറപ്പുവരുത്തുന്നതിലൂടെയും ഇന്ത്യയിലെ ഉത്പാദനം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് പിഎൽഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയിൽ സമ്പൂർണ്ണ ഉത്പാദന സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാക്കി രാജ്യത്തെ മാറ്റുന്നതിനുമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോള നിക്ഷേപം ആകർഷിക്കാനും വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. എയർ കണ്ടീഷണറുകളുടെയും എൽഇഡി ലൈറ്റുകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് 4% മുതൽ 6% വരെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പ്രോത്സാഹനം നൽകും.

നിലവിൽ ഇന്ത്യയിൽ നിർമ്മിക്കാത്ത ഘടകങ്ങളുടെ നിർമ്മാണത്തിനോ ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനോ പ്രോത്സാഹനം നൽകുന്നതിനായി പദ്ധതിയുടെ കീഴിൽ കമ്പനികളെ തിരഞ്ഞെടുക്കും. നിർമ്മാണം പൂർത്തിയായ ഉത്പന്നങ്ങളുടെ കൂട്ടിയോജിപ്പിക്കൽ പ്രോത്സാഹിപ്പിക്കുന്നതല്ല. മറ്റൊരു ഉത്‌പാദന ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കീഴിൽ ആനുകൂല്യം ലഭിക്കുന്ന സംരംഭമാണെങ്കിൽ അതേ ഉത്പന്നങ്ങൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയില്ല. എന്നാൽ ബാധകമായ മറ്റ് കേന്ദ്ര - സംസ്ഥാന പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നേടാവുന്നതാണ്.
ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി, അഞ്ചുവർഷത്തിനിടയിൽ 7,920 കോടി രൂപയുടെ അധിക നിക്ഷേപത്തിനും 1,68,000 കോടി രൂപയുടെ അധിക ഉത്പാദനത്തിനും 64,400 കോടി രൂപയുടെ കയറ്റുമതിക്കും 49,300 കോടി രൂപയുടെ പ്രത്യക്ഷവും പരോക്ഷവുമായ വരുമാനത്തിനും വഴിതെളിക്കുമെന്ന് കണക്കാക്കപ്പെടുന്നു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
