ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ള തിയതി അടുക്കെ ഐടിആർ ഫയലിംഗ് സുഗമമാക്കുന്നതിനായി പുതിയ സംവിധാനവുമായി ആദായ നികുതി വകുപ്പ്. 'ജട്പട് പ്രോസസിംഗ്' എന്ന ഈ സംവിധാനത്തിലൂടെ നികുതി റിട്ടേണുകൾ തടസ്സമില്ലാത്ത രീതിയിൽ വേഗത്തിൽ സമർപ്പിക്കാൻ സാധിക്കുമെന്ന് വകുപ്പ് അറിയിച്ചു.

ITR1, ITR4 എന്നിവയ്ക്കായി ജട്പട് പ്രോസസിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യൂട്യൂബില്‍ ഐടിആർ 1, ഐടിആർ 4 എന്നിവ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ ട്യൂട്ടോറിയൽ വീഡിയോകൾ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. നികുതിദായകർക്ക് 2019-20 സാമ്പത്തിക വർഷത്തെ (2020-21 എവൈ) ഐടി റിട്ടേണുകൾക്കായി ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിച്ച് ഇത് പ്രയോജനപ്പെടുത്താം.
എന്നാല്‍, ഇന്‍കംടാക്സ് റിട്ടേണ്‍ വെരിഫിക്കേഷന് നടത്തിയവര്‍ക്കും ബാങ്ക് അക്കൗണ്ടുകൾ മുൻകൂട്ടി മൂല്യനിർണ്ണയം ചെയ്തതുമായ ആളുകള്‍ക്കു മാത്രമേ ഈ സൗകര്യം പ്രയോജനമാവുകയുള്ളൂ. കുടിശ്ശികയോ വരുമാന വ്യത്യാസമോ ഉണ്ടാകരുതെന്നും ടിഡിഎസിലോ ചലാനിലോ പൊരുത്തക്കേട് ഉണ്ടാകരുതെന്നും ഉറപ്പാക്കണം.
സാധാരണയായി ജൂലൈ 31 നു ഉള്ളില്‍ ആദായ നികുതി ഫയല്‍ റിട്ടേണ്‍ ചെയ്യണമെന്നാണെങ്കിലും കൊവിഡിനെ തുടര്‍ന്ന് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതികള്‍ പല തവണയായി നീട്ടിനല്‍കിയിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ (എ വൈ 2020-21), ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2020 ഡിസംബർ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവര്‍ക്ക് 2021 ജനുവരി 31വരെ സമയമുണ്ട്.
ആദായ നികുതി വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏകദേശം 3.82 കോടി ആളുകൾ ആണ് 2019-20 സാമ്പത്തിക വർഷത്തിലെ ഐടിആർ ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3.63 കോടി ആയിരുന്നു. incometaxindiaefiling.gov.in എന്ന വെബ് സൈറ്റ് വഴി ടാക്സ് ഫയല്‍ ചെയ്യാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications