ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി; ടാക്സ് ഓഡിറ്റിലും ഇളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയിരുന്നു. ഇപ്പോഴും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യം സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. ഇടപാടുകൾ തടസപ്പെടുകയും പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തതോടെ ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ആശ്വാസകരമായിരിക്കുകയാണ് ആദായ നികുതി റിട്ടേൺ അടക്കം സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്.

 

വ്യക്തികൾക്കായുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധിയാണ് ഈ വർഷം സെപ്റ്റംബർ 30 വരെ രണ്ട് മാസത്തേക്ക് നീട്ടി. ടാക്‌സ് ഓഡിറ്റ് തീയതിയും നീട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവിനൊപ്പം ധനകാര്യ മന്ത്രാലയവും ചേർന്ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 119 പ്രകാരമാണ് ഇളവുകള്‍ നൽകിയിരിക്കുന്നത്.

സാമ്പത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ അഥവാ റൂള്‍ 114 ഇ ഇന്‍കം ടാക്‌സ് നിയമപ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ (SFT) സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 2021 ലേക്കാണ് നീട്ടിയിട്ടുള്ളത്. ഈ മാസം അവസാനമായിരുന്നു ഇതിന് നേരത്തെ അനുവദിച്ചിരുന്ന സമയം. റൂള്‍ 114 ജി പ്രകാരമുള്ള 2020 വര്‍ഷത്തെ സ്റ്റേറ്റ്‌മെന്റ് റിപ്പോര്‍ട്ടബ്ള്‍ അക്കൗണ്ട് (എസ്ആര്‍എ) സമര്‍പ്പിക്കാനും ജൂൺ 30 വരെ സാവകാശം ഉണ്ട്.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി; ടാക്സ് ഓഡിറ്റിലും ഇളവ്

2020-21 സാമ്പത്തിക വര്‍ഷത്തിലെഅവസാന പാദത്തിലെ 'സ്റ്റേറ്റ്‌മെന്റ് ഓഫ് ഡിഡക്ഷന്‍ ഓഫ് ടാക്‌സ്' മെയ് 31 വരെ സമര്‍പ്പിക്കാന്‍ കവിഞ്ഞിരുന്നുള്ളു. ഇതും ജൂണ്‍ 30, 2021 ആക്കി നീട്ടിയിട്ടുണ്ട്. വ്യക്തികൾക്കായി ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി 2021 സെപ്റ്റംബർ 30 വരെ രണ്ട് മാസത്തേക്ക് സർക്കാർ നീട്ടി.

മെയ് മാസത്തിലെ ടിഡിഎസ്/ ടിസിഎസ് ബുക്ക് അഡ്ജസ്റ്റ്‌മെന്റ് ഫോം 24 ജി ജൂണ്‍ 15 എന്നുള്ളത് ജൂണ്‍ 30 വരെ നീട്ടി. ടാക്‌സ് ഓഡിറ്റ്, ഫോം 67 എന്നിവ സമര്‍പ്പിക്കുന്നത് സെപ്റ്റംബര്‍ 30 എന്നതില്‍ നിന്നും ഒക്‌റ്റോബര്‍ 31 ലേക്കും നീട്ടിയിട്ടുണ്ട്.

Read more about: tax
English summary

Income tax return and tax audit deadline extended due to covid situation

Income tax return and tax audit deadline extended due to covid situation
Story first published: Friday, May 21, 2021, 21:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X